മഞ്ചേശ്വരം :ഉപ്പളയിൽ വാക്കേറ്റത്തിനിടെ ഫ്ലാറ്റിലെ വാച്ച്മാനെ വെട്ടിക്കൊന്ന പ്രതി പിടിയിൽ. മഞ്ചേശ്വരം ഉപ്പള പത്വാടി സ്വദേശി സവാദി നെ (24)യാണ് മഞ്ചേശ്വരം ഇൻസ്പെക്ടർ അനൂബു കുമാറും സംഘവും അറസ്റ്റു ചെയ്തത്. ഉ പ്പയിലെ ഫ്ലാറ്റിലെ വാച്ച്മാൻപയ്യന്നൂർ അന്നൂർകാറമേലിലെ ആർ.സുരേഷ് കുമാറിനെ (48) യാണ് വെട്ടിക്കൊന്നത്. കൊല്ലം ഏഴുകോൺ സ്വദേശിയാണ്.
സമീപകാലത്തായി കാറമേലിലെ ഭാര്യ ഉഷയും മക്കളുമായിഅകന്ന് ഉപ്പളയിലാണ് ഇയാൾ താമസം. ബുധനാഴ്ച രാത്രി 10 മണിയോടെയായിരുന്നു സംഭവം. വെട്ടേറ്റ് ഗുരുതരമായി പരിക്കേറ്റ സുരേഷ് കുമാറിനെ നാട്ടുകാരാണ് ഉപ്പളയിലെ ആശുപത്രിയിലെത്തിച്ചത് .