പരിയാരം: പകുതി വിലക്ക് സ്കൂട്ടർ നൽകാമെന്ന് വിശ്വസിപ്പിച്ച് 36,76,000 രൂപ തട്ടിയെടുത്തുവെന്ന പരാതിയിൽ രണ്ടു പേർക്കെതിരെ പരിയാരം പോലീസ് കേസെടുത്തു. പരിയാരത്ത് പ്രവർത്തിച്ചു വരുന്ന സ്ത്രീകൾ അംഗങ്ങളായുള്ള സുസ്ഥിര എന്ന സംഘടനാ ഡയരക്ടർ വിളയാങ്കോട്ടെ എ.യു.സെബാസ്റ്റ്യൻ്റെ പരാതിയിലാണ് നാഷണൽ എൻ ജി ഒ കോൺഫെഡറേഷൻ സെക്രട്ടറി അനന്തുകൃഷ്ണൻ, ചെയർമാൻ അനന്തകുമാർ എന്നിവർക്കെതിരെ പോലീസ് കേസെടുത്തത്.കഴിഞ്ഞവർഷം എപ്രിൽ 8 മുതൽ ഈ മാസം 12 വരെയുള്ള കാലയളവിൽ പ്രതികൾ പകുതി വിലക്ക് സ്കൂട്ടർ നൽകാമെന്ന് വിശ്വസിപ്പിച്ച് പരാതിക്കാരൻ മുഖാന്തിരം നാഷണൽ എൻജിഒ കോൺഫെഡറേഷൻ പ്രോജക്ടിൻ്റെ ബേങ്ക് അക്കൗണ്ടിലേക്ക് 36,76,000 രൂപ നിക്ഷേപമായി സ്വീകരിച്ച ശേഷം സ്കൂട്ടറോ വാങ്ങിയ പണമോ നൽകാതെ വഞ്ചിച്ചുവെന്ന പരാതിയിലാണ് കേസെടുത്തത്.
ഉളിക്കൽ വയത്തൂരിലെ തേരത്ത് പുത്തൻപുരയിൽ സന്ധ്യയുടെ പരാതിയിൽ സീഡ് സൊസൈറ്റിയിലെ അനന്തു കൃഷ്ണൻ ,സീഡ് സൊസൈറ്റി കോഓഡിനേറ്റർ മണിപ്പാറ സ്വദേശി ജിൻ്റോ എന്നിവർക്കെതിരെയാണ് കേസെടുത്തത്.പരാതിക്കാരിയിൽ നിന്നും കഴിഞ്ഞ വർഷം ജൂലായ് 10ന് പകുതി വിലക്ക് സ്കൂട്ടറും മറ്റും ലഭിക്കുമെന്ന് വിശ്വസിപ്പിച്ച് പ്രൊഫഷണൽ സർവ്വീസ് ഇന്നോവേഷൻസ് എന്ന സ്ഥാപനത്തിൻ്റെ ബേങ്ക്അക്കൗണ്ട് വഴി 56000 രൂപ കൈപറ്റിയ ശേഷം സ്കൂട്ടറോ കൊടുത്ത പണമോതിരിച്ചുനൽകാതെ വഞ്ചിച്ചുവെന്ന പരാതിയിലാണ് കേസെടുത്തത്.
പയ്യാവൂർ ചന്ദനക്കാംപാറ ചപ്പക്കടവ് സ്വദേശിനിയായ കെ വി ഗനിതയുടെ പരാതിയിൽ സ്പി യാർഡ് സ് ചീഫ് കോഓഡിനേറ്റർ ഇടുക്കി തൊടുപുഴ സ്വദേശി അനന്തു കൃഷ്ണൻ, ഇരിക്കൂർ സീഡ് സൊസൈറ്റി ജില്ലാ കോഡിനേറ്റർമയ്യിൽ കണ്ടക്കൈയിലെ രാജാമണി, ഇരിക്കൂർ സീഡ് സൊസൈറ്റിയിലെ കോ ഓഡിനേറ്റർ കെ.കെ.സുമ, പ്രൊമോട്ടർമാരായ പത്മിനി രാജൻ, സിന്ധു രവി, മിനി ബിനു, ബിനു മാത്യു തുടങ്ങി ഏഴു പേർക്കെതിരെയാണ് കേസെടുത്തത്. പകുതി വിലക്ക് സ്കൂട്ടർ നൽകാമെന്ന് വിശ്വസിപ്പിച്ച് പരാതിക്കാരിയിൽ നിന്നും കഴിഞ്ഞ വർഷം ജൂലായ് എട്ടിന് പ്രതികൾ പ്രൊഫഷണൽ സർവ്വീസ് ഇന്നോവേഷൻസ് എന്ന സ്ഥാപനത്തിൻ്റെ ബേങ്ക് അക്കൗണ്ടു വഴി 60,000
രൂപ അടപ്പിച്ച് രേഖകൾ കൈമാറിയ ശേഷം പരാതിക്കാരിയേയും പയ്യാവൂർ പഞ്ചായത്തിലെ ധാരാളം പേരേയും ഇത്തരത്തിൽ കബളിപ്പിച്ചിട്ടുണ്ടെന്നും വാഗ്ദാനം ചെയ്ത സാധനങ്ങളോ സ്കൂട്ടറോ വാങ്ങിയപണ മോതിരിച്ചുനൽകാതെ വഞ്ചിച്ചുവെന്ന പരാതിയിലാണ് കേസെടുത്തത്.