Monday, February 24, 2025
HomeKasaragodരണ്ട് കോടി 23 ലക്ഷം രൂപ ഓൺലൈൻ നിക്ഷേപ വാഗ്ദാനത്തിലൂട തട്ടിയെടുത്ത കേസിൽ അന്താരാഷ്ട്ര തട്ടിപ്പുകാരൻ...

രണ്ട് കോടി 23 ലക്ഷം രൂപ ഓൺലൈൻ നിക്ഷേപ വാഗ്ദാനത്തിലൂട തട്ടിയെടുത്ത കേസിൽ അന്താരാഷ്ട്ര തട്ടിപ്പുകാരൻ പോലീസിന്റെ പിടിയിൽ.

കാസറഗോഡ്:
കേരളത്തിലും മറ്റു സംസ്ഥാനങ്ങളിലുമായി നിരവധി ഓൺലൈൻ തട്ടിപ്പു കേസുകകിൽ പ്രതിയായ പിടികിട്ടാപ്പുള്ളി പയ്യന്നൂർ കവ്വായിസ്വദേശി എ.ടി. മുഹമ്മദ് നൗഷാദ്(45 ) ആണ് കാസറഗോഡ് ജില്ല പോലീസിന്റെ പിടിയിലായത്.

കാസറഗോഡ് സൈബർ ക്രൈം പോലീസ് സ്റ്റേഷനിൽ 2024 ജൂൺ 8ന്
രജിസ്റ്റർ ചെയ്ത രണ്ട് കോടിയിൽ അധികമുള്ള തട്ടിപ്പുകേസ് ആയതിനാൽ ജില്ല ക്രൈംബ്രാഞ്ച് ആണ് കേസന്വേഷണം നടത്തി വരുന്നത്

പരാതിക്കാരനായ കാസറഗോട്ടെ ഡോക്ടറെ 2024 മെയ് 17 തീയതി മുതൽ ജൂൺ 4 വരെയുള്ള ദിവസങ്ങളിലായി ടെലിഗ്രാം വഴിയും ഫോൺ വഴിയും ബന്ധപ്പെട്ടു വീട്ടിലിരുന്ന് പാർട്ട് ടൈം ജോലി വാഗ്ദാനം നൽകി വിവിധ അക്കൗണ്ടുകളിലേക്ക് വിവിധ ദിവസങ്ങളിലായി 2,23,94993 രൂപ അയപ്പിച്ചതിൽ ജോലി നൽകാതെയും പണം തട്ടിയെടുത്തും ചതി ചെയ്തു എന്ന കേസിൽ ഉൾപ്പെട്ട സംഘത്തിലെ പ്രധാന പ്രതികളിൽ ഒരാളെയാണ് കാസറഗോഡ് സൈബർ പോലീസിന്റെ സഹായത്തോടെ ക്രൈം ബ്രാഞ്ച് ഡിവൈഎസ്പി ടി. ഉത്തംദാസ് അറസ്റ്റ് ചെയ്തത്.

ഇയാൾ കേരളത്തിൽ നിരവധി തട്ടിപ്പ് കേസുകളിൽ പ്രതിയാണെന്ന് പോലീസ് അറിയിച്ചു. ടെലിഗ്രാം വഴി ഓൺലൈൻ ട്രേഡിങ്ങിലുടെ അമിത ലാഭം വാഗ്ദാനം ചെയ്താണ് ഇയാൾ ഇരകളെ വീഴ്ത്തുന്നത്.കേരളത്തിൽ എറണാകുളം ഇൻഫോപാർക് പോലീസ് സ്റ്റേഷനിൽ 2024 ൽ മുംബൈ പോലീസ് ചമഞ്ഞു വീഡിയോ കോൾ ചെയ്ത് ഭീഷണിപ്പെടുത്തി പണം തട്ടിയ കേസിൽ അന്വേഷിച്ചുകൊണ്ടിരിക്കുന്നതും, പയ്യന്നൂർ പോലീസ് സ്റ്റേഷനിൽ രണ്ട് സമാന കേസുകളിൽ കോടതി പിടികിട്ടാപ്പുള്ളിയായി പ്രഖ്യാപിച്ചതും , പെരിങ്ങോം പോലീസ് സ്റ്റേഷൻ, കാസഗോഡ് കുമ്പള പോലീസ് സ്റ്റേഷനുകളിലായി പണം തട്ടിപ്പ് കേസുകളിലും പ്രതിയായ ഇയാൾ മറ്റു രാജ്യങ്ങൾ കേന്ദ്രികരിച്ചും ഓൺലൈൻ തട്ടിപ്പ് നടത്തുന്നതായി അന്വേഷണത്തിൽ വ്യക്തമായിട്ടുള്ളതാണ്. ഉത്തരേന്ത്യൻ സൈബർ തട്ടിപ്പു സംഘവുമായി ബന്ധമുള്ള ഇയാൾ കേരളത്തിലും പുറത്തുമായി മുങ്ങി നടക്കുകയായിരുന്നു. കാസറഗോഡ് സൈബർ സെല്ലിന്റെ നിരീക്ഷണത്തിൽ ആയിരുന്ന ഇയാളെ ബുധനാഴ്ച ഉച്ചയ്ക്ക് കളനാട് മാങ്ങാട് താമര കുഴി മൊട്ടയിൽ വെച്ചാണ് പിടികൂടിയത്.

കാസറഗോഡ് ജില്ലാ പോലീസ് മേധാവി ഡി.ശില്പ ഐ പിഎസ്ന്റെ നിർദ്ദേശ പ്രകാരം ജില്ല ക്രൈംബ്രാഞ്ച് ഡിവൈഎസ്പി ടി. ഉത്തംദാസിൻ്റെ മേൽനോട്ടത്തിൽ
കാസറഗോഡ് സൈബർ ക്രൈം പോലീസ് സ്റ്റേഷൻ എസ്.ഐ.എം.വി. ശ്രീദാസ് , എ.എസ്.ഐ.മാരായ പ്രശാന്ത് കെ, രഞ്ജിത് കുമാർ പി കെ , സീനിയർ സിവിൽ പോലീസ് ഓഫീസർമാരായ നാരായണൻ എം, ദിലീഷ് എം എന്നിവരും ഉണ്ടായിരുന്നു.

അറസ്റ്റ് ചെയ്ത പ്രതിയെ വൈദ്യ പരിശോധനക്ക് ശേഷം കാസർഗോഡ് കോടതിയിൽ ഹാജരാക്കി
കൂടുതൽ അന്വേഷണത്തിനായി കസ്റ്റഡിയിൽ വാങ്ങുമെന്ന് പോലീസ് അറിയിച്ചു

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments

error: Content is protected !!