പയ്യന്നൂർ ലയൺസ് ക്ലബ് പയ്യന്നൂർ സിഗ്നോറ കാറമേലിലെ രസിതയ്ക്ക് വീട് നിർമിച്ചുനല്ലി. ലയൺസ് ഡിസ്ട്രിക്ട് ഗവർണർ കെ.വി. രാമചന്ദ്രൻ ഉദ്ഘാടനം ചെയ്തു. സിഗ്നോറ പ്രസിഡന്റ് വീണ പ്രദീപ് അധ്യക്ഷത വഹിച്ചു.
വാർഡ് കൗൺസിലർ പി.വി. സുഭാഷ് മുഖ്യാതിഥിയായി. ഡിസ്ട്രിക്ട് ക്യാബിനറ്റ് സെക്രട്ടറി പി. ഗംഗാധരൻ, ഡിസ്ട്രിക്ട് ലയൺ ലേഡീസ് പ്രസിഡന്റ് ഡോ. സുജ വിനോദ്, ചിത്ര രാമചന്ദ്രൻ, ഇ.പി. ശ്യാമള, റീജണൽ ചെയർമാൻ സുരേഷ് കോർമത്ത്, വി.സി. നാരായണൻ, പി.വി. പ്രിയ, ഡോ. കൃഷ്ണകുമാരി, സതി മധുസൂദനൻ, വത്സല, എ.വി. റെജുല, എസ്.കെ. ഗൗരി എന്നിവർ സംസാരിച്ചു.
40 വനിതകളുടെ കൂട്ടായ്മയായ സിഗ്നോറ നിർമിച്ചുനൽകുന്ന നാ ലാമത്തെ വീടാണിത്. ഡോ. സുജ വിനോദിൻ്റെ നേതൃത്വത്തിൽ നിർ മിച്ച വീടിന് പിന്തുണയുമായി ശ്യാമള, പ്രിയദർശിനി ആർട്‌സ് ക്ലബ്, അഭിരാജ്, പ്രദീപ് കുന്നുമ്മൽ എന്നിവരുമുണ്ടായിരുന്നു.