Tuesday, April 22, 2025
HomeUncategorizedപയ്യന്നൂര്‍ സ്വദേശി കുത്തേറ്റ് മരിച്ചു

പയ്യന്നൂര്‍ സ്വദേശി കുത്തേറ്റ് മരിച്ചു

കാസര്‍കോട് : ഉപ്പളയില്‍ മദ്യപാനത്തിന് ഇടയിലുണ്ടായ തര്‍ക്കത്തിനെ തുടർന്ന് കുത്തേറ്റയാൾ മരിച്ചു.

ഉപ്പളയില്‍ സുരക്ഷ ജീവനക്കാരനായ പയ്യന്നൂര്‍ സ്വദേശി സുരേഷ് ആണ് മരിച്ചത്. ചൊവ്വാഴ്ച രാത്രി പത്തിന് ഉപ്പള ടൗണില്‍ വച്ചാണ് കുത്തേറ്റത്.

നിരവധി കേസുകളില്‍ പ്രതിയായ സാവാദാണ് ആക്രമിച്ചതെന്ന് ദൃക്‌സാക്ഷികള്‍ പറഞ്ഞു.

പരിക്കേറ്റ സുരേഷിനെ ആദ്യം ഉപ്പളയിലെ സ്വകാര്യ ആശുപത്രിയിലും തുടർന്ന് ആരോഗ്യനില ഗുരുതരം ആയതിനെ തുടര്‍ന്ന് മംഗലാപുരത്തെ ആശുപത്രിയിലേക്ക് മാറ്റുന്നതിനിടെ മരണം സ്ഥിരീകരിച്ചു.

ഉപ്പളയിലെ ഫ്‌ളാറ്റുകളില്‍ വാച്ച്മാനായി ജോലി ചെയ്യുകയായിരുന്നു സുരേഷ്. മൃതദേഹം മംഗളുരു ആശുപത്രിയില്‍ സൂക്ഷിച്ചിരിക്കുന്നു. സംഭവത്തില്‍ മഞ്ചേശ്വരം പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

RELATED ARTICLES
- Advertisment -

Most Popular

Recent Comments

error: Content is protected !!