പയ്യന്നൂർ.ടൗണിന് സമീപം ട്രേഡ് യൂണിയൻസെൻ്റർ റോഡിന് സമീപം ബയോ ലാബിനടുത്തെ കെട്ടിടത്തിൽ പ്രവർത്തിക്കുന്ന അൽഅമീൻസർജിക്കലിൻ്റെ ഗോഡൗണിൽ വൻ തീപിടുത്തം.ശനിയാഴ്ച വൈകുന്നേരം 6.45 മണിയോടെയാണ് സംഭവം. വെള്ളൂർ പാലത്തര സ്വദേശി കെ.അബ്ദുൾ ഗഫൂറിൻ്റെ ഉടമസ്ഥതയിലുള്ള അൽഅമീൻസർജിക്കലിൻ്റെ ഗോഡൗണിലാണ് തീപിടുത്തമുണ്ടായത്. മുറിയിൽ നിരവധി ഫയലുകൾ സൂക്ഷിച്ചിരുന്നതായാണ് പ്രാഥമിക നിഗമനം തീപിടുത്തത്തിൽ മുഴുവനായും കത്തിനശിച്ചു
വിവരമറിഞ്ഞ് പയ്യന്നൂർ ഫയർ സ്റ്റേഷനിൽ നിന്നും മൂന്ന് യൂണിറ്റ്’ ഫയർ എഞ്ചിൻ എത്തിയാണ് തീയണച്ചത്.