സംസ്ഥാന ബജറ്റിൽ അഴീക്കൽ പോർട്ട് അടിസ്ഥാന സൗകര്യ വികസനത്തിന് ഏഴ് കോടി രൂപയും പുതിയതെരുവിൽ മിനി ബസ് സ്റ്റേഷൻ നിർമ്മാണത്തിന് രണ്ട് കോടി രൂപയും അനുവദിച്ചു.
ഗവ. ഹയർ സെക്കന്ററി സ്‌കൂൾ അരോളി കെട്ടിട നിർമ്മാണത്തിന് രണ്ട് കോടി രൂപ, അഴീക്കോട് ഉപ്പായി തോട് സംരക്ഷണത്തിന് ഒരു കോടി രൂപ, ഗവ. മാപ്പിള യു.പി സ്‌കൂൾ കാട്ടാമ്പള്ളിയിൽ ഓഡിറ്റോറിയം നിർമ്മാണത്തിന് കോടി രൂപ അനുവദിച്ചു.
അഴീക്കോട് നുച്ചിതോട് സംരക്ഷണംത്തിന് ഒരു കോടി രൂപ, അഴീക്കോട് ബഡ്‌സ് സ്‌കൂൾ നിർമ്മാണത്തിന് 60 ലക്ഷം, ചിറക്കൽ മൂപ്പൻപാറ-ചിറക്കൽ ചിറ-ആറാട്ടുവയൽ വിവേകാനന്ദ റോഡിന് 50 ലക്ഷം, പാപ്പിനിശ്ശേരിയിൽ കുടുംബശ്രീ സി.ഡി.എസ് തൊഴിൽ പരിശീലന കേന്ദ്രം കെട്ടിട നിർമ്മാണത്തിന് 50 ലക്ഷം, വളപട്ടണം തങ്ങൾ വയൽ തോട് സംരക്ഷണത്തിന് 50 ലക്ഷം, പള്ളിക്കുന്ന് രാജീവ് ഗാന്ധി റോഡിന് 50 ലക്ഷം, കണ്ണാടിപ്പറമ്പ് തീരദേശ പ്രദേശത്ത് ഉപ്പുവെള്ള തടയണ നിർമ്മാണത്തിന് 50 ലക്ഷം, പുഴാതി മന്ന്യടത്ത് തോട് സംരക്ഷണത്തിന് 50 ലക്ഷം, നാറാത്ത് പഞ്ചായത്ത് വെടിമാട് പാർക്ക് നിർമ്മാണത്തിന് 50 ലക്ഷം, പള്ളിക്കുന്ന് മിൽമ തോട് (കാനത്തൂർ പാലം മുതൽ പള്ളിക്കുന്ന് പാലം വരെ) അഭിവൃദ്ധിപ്പെടുത്തലിന് 60 ലക്ഷം, കക്കാട് തുളിച്ചേരി കരിമ്പിൻ തോട്ടം തോടിന് സൈഡ് ഭിത്തി സ്ലാബ് നിർമ്മാണത്തിന് 40 ലക്ഷം, ചാലാട് എരിഞ്ഞാറ്റുവയൽ മഞ്ചപ്പാലം റോഡിൽ ഡ്രൈയിനേജ് നിർമ്മാണത്തിന് 40 ലക്ഷം എന്നിങ്ങനെ അനുവദിച്ചു.