വളപട്ടണം :പകുതി വിലക്ക് സ്കൂട്ടറും ഗൃഹോപകരണങ്ങളും നൽകാമെന്ന് വിശ്വസിപ്പിച്ച് സീഡ് സൊസൈറ്റിയിലെ അംഗങ്ങളെയും യുവതികളെയും കബളിപ്പിച്ച് പണം തട്ടിയെടുത്ത സംഘത്തിനെതിരെ വീണ്ടും കേസ് ചിറക്കൽ സീഡ് സൊസൈറ്റിയുടെ കോ ഓഡിനേറ്റർ കെ. കലയുടെ പരാതിയിലും പാപ്പിനിശേരി യിലെ കെ.തങ്കമണിയുടെയും പരാതിയിലാണ്
ഇടുക്കി തൊടുപുഴയിലെ സ്പിയാർഡ് സ് ചീഫ്കോ ഓർഡിനേറ്റർ അനന്തു കൃഷ്ണൻ, നാഷണൽ എൻ ജി ഒ കോൺഫെഡറേഷൻസായ് ഗ്രാം ഗ്ലോബൽ ട്രസ്റ്റിൻ്റെ മുൻ ചെയർമാൻ കെ. എൻ.അനന്തകുമാർ, ചെയർപേഴ്സൺഡോ. ബീന സെബാസ്റ്റ്യൻ, സ്പിയാർഡ്സ് ചെയർ പേഴ്സൺ ഷീബ സുരേഷ്, സെക്രട്ടറികെ പി .സുമ, വൈസ് ചെയർപേഴ്സൺ ഇന്ദിര, ലീഗൽ അഡ്വസൈർ ലാലി വിൻസൻ്റ് എന്നിവർക്കെതിരെയാണ് കേസെടുത്തത്. 40 അംഗങ്ങളുള്ള ചിറക്കൽ സീഡ് സൊസൈറ്റിയിൽ നിന്നും പകുതി വിലക്ക് സ്കൂട്ടർ, വാഷിംഗ് മെഷീനും പാത്രങ്ങളും നൽകാമെന്ന് വിശ്വസിപ്പിച്ച് 24,00000 രൂപയും കെ. തങ്കമണിയിൽ നിന്ന് സ്കൂട്ടർ വാഗ്ദാനം നൽകി 50000 രൂപയും തട്ടിയെടുത്തുവെന്ന പരാതിയിലാണ് കേസെടുത്തത്.