പയ്യന്നൂര്‍: ട്രെയിന് കല്ലെറിഞ്ഞ ഇതര സംസ്ഥാന തൊഴിലാളിയെ ആർ.പി.എഫ് പിടികൂടി.
രാജസ്ഥാന്‍അജ്മീർ റോഡിൽ ഭില്‍വാര സ്വദേശി ശംഭു ബവ്റിയയുടെ മകൻ മിട്ടുലാല്‍ ബവ്‌റിയ(39) യെയാണ്റെയിൽവെ പ്രൊട്ടക്ഷൻ ഫോഴ്സ് അറസ്റ്റു ചെയ്തത്. മദ്യലഹരിയിൽ യാത്രക്കിടെ കമ്പാർട്ട്മെൻ്റിൽ വാക്കേറ്റത്തെ തുടർന്ന് ട്രെയിനിൽ നിന്നും ഇറക്കിവിട്ടതിൽ പ്രകോപിതനായ ഇയാൾ ട്രെയിന് കല്ലെറിയുകയായിരുന്നു.
ഇന്നലെ രാത്രി 8.30 മണിയോടെ പയ്യന്നൂരിലെത്തിയ നേത്രാവതി എക്‌സ്പ്രസിന് നേരെയാണ് കല്ലെറിഞ്ഞത്. ട്രെയിനിലെ ഭിന്നശേഷിക്കാര്‍ക്ക് യാത്ര ചെയ്യാനുള്ള കമ്പാര്‍ട്ടുമെന്റില്‍ പ്രതി കുടുംബത്തോടൊപ്പം കയറി ഇരുന്നതാണ് പ്രശ്നങ്ങൾക്ക് ഇടയാക്കിയത്. മദ്യലഹരിയിൽ ഇയാള്‍ ഭാര്യയുമായി വാക്കേറ്റം തുടർന്നതോടെ മറ്റുയാത്രക്കാര്‍ക്ക് ശല്യമാകുകയും യാത്രക്കാര്‍ താക്കീത് നല്‍കിയിട്ടും ഇയാൾ വഴങ്ങിയില്ല.
തുടര്‍ന്ന് വിവരമറിഞ്ഞെത്തിയ ടിക്കറ്റ് എക്സാമിനർ രാജസ്ഥാൻ സ്വദേശിയെയും കുടുംബത്തെയും പയ്യന്നൂര്‍ സ്‌റ്റേഷനില്‍ ഇറക്കിവിട്ടു. രോഷാകുലനായ ഇയാള്‍ ട്രെയിനിന് നേരെ കല്ലെറിഞ്ഞതോടെ റെയില്‍വേ പോലീസ് കസ്റ്റഡിയിലെടുക്കുകയായിരുന്നു.