നുഴഞ്ഞുകയറ്റക്കാർ എന്ന പേരിൽ ഇന്ത്യക്കാരെ കയ്യാമം വെച്ച് പീഢിപ്പിച്ച് കയറ്റി അയക്കുന്ന അമേരിക്കൻ ട്രംപ് -ഭീകര ഭരണത്തിനെതിരെയും , പ്രതികരിക്കാതെ ഭയന്ന് നിശബ്ദരാവുന്ന മോദീ സർക്കാരിനെതിരെയും ,ജനരോഷം ഉയർത്തി ശക്തമായി പ്രതിഷേധിക്കുന്നതിന്റെ ഭാഗമായി കണ്ണൂർ ജില്ലാ കോൺഗ്രസ്സ് കമ്മിറ്റിയുടെ നേതൃത്വത്തിൽ മട്ടന്നൂർ ടൗണിൽ വെച്ച് പ്രതിഷേധ പ്രകടനം നടത്തി.മട്ടന്നൂർ കോൺഗ്രസ്സ് ഓഫീസ് പരിസരത്ത് നിന്ന് പ്രകടനം ആരംഭിച്ചു.ഡി സി സി പ്രസിഡണ്ട് അഡ്വ.മാർട്ടിൻ ജോർജ് പ്രതിഷേധ പ്രകടനത്തിന് നേതൃത്വം നൽകി. നേതാക്കളായ അഡ്വ.വി പി അബ്ദുൽ റഷീദ്, സന്ദീപ് വാര്യർ, ടി ജയകൃഷ്ണൻ, റഷീദ് കവ്വായി, വി ആർ ഭാസ്കരൻ, പി കെ ജനാർദ്ദനൻ, സുരേഷ് മാവില, കാഞ്ഞിരോളി രാഘവൻ മാസ്റ്റർ, പി എ നസീർ ,വിജിൽ മോഹനൻ ,രാഹുൽ വെച്ചിയോട്ട്, ടി വി രവീന്ദ്രൻ ,ഫർസീൻ മജീദ്, ഒ കെ പ്രസാദ് ,എ കെ രാജേഷ് ,പി വി ധനലക്ഷ്മി ,ചഞ്ചലാക്ഷി തുടങ്ങിയ നേതാക്കൾ സംസാരിച്ചു