പഴയങ്ങാടി.പാൽസൊസൈറ്റിയിൽ പാൽ വിതരണം നടത്തിയ ശേഷം വീട്ടിലേക്ക് നടന്നു പോകുകയായിരുന്ന വീട്ടമ്മ കാറിടിച്ച് മരിച്ചു. മാടായിക്കാവിന് സമീപത്തെ വി.വി.ഭാനുമതിമാരസ്യാർ (58) ആണ് മരിച്ചത്. ഇന്ന് രാവിലെ 6 മണിയോടെഎരിപുരത്തെ ക്ഷീരസംഘത്തിൽ പാൽ വിതരണം നടത്തിയശേഷം തിരിച്ചു വരവേഎരിപുരം താലൂക്കാശുപത്രിക്ക് സമീപം റോഡ് മുറിച്ച് കടക്കവേയായിരുന്നു അപകടം.
ഇടിയുടെ ആഘാതത്തിൽ വീട്ടമ്മയെ നൂറുമീറ്ററുകളോളം വലിച്ചിഴച്ചാണ് കാർ നിന്നത്. ഗുരുതരമായി പരിക്കേറ്റ ഇവരെഓടി കൂടിയ നാട്ടുകാർ ഉടൻ ആശുപത്രിയിലെത്തിച്ചുവെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
ഭർത്താവ് : വിശ്വനാഥൻ
മക്കൾ: ലേജുലേഖ,ലതിക,ലിജേഷ്.മരുമക്കൾ: കെ.വി. സന്തോഷ്കുമാർ (കുഞ്ഞിമംഗലം), എം.വി.സന്തോഷ്കമാർ(മാതമംഗലം),ഷാമിനി(പയ്യന്നൂർ)
സഹോദരങ്ങൾ:മണി(നീലേശ്വരം) പരേതരായ മധുസൂദനൻ , സുധാകരൻ. പഴയങ്ങാടി പോലീസ് മൃതദേഹം ഇൻക്വസ്റ്റ് നടത്തി.അപകടം വരുത്തിയ കെ.എൽ.86.2662 നമ്പർ കാറും ഡ്രൈവറെയും പോലീസ് കസ്റ്റഡിയിലെടുത്തു.