ആദൂർ.17 കാരിയെ ബലാത്സംഗം ചെയ്ത് ഗർഭിണിയാക്കിയ യുവാവ് പോക്സോ കേസിൽ പിടിയിൽ. അഡൂർ സ്വദേശി പാണ്ടിവയൽ ഹൗസിൽ സുരേഷിനെ (25)യാണ് ആദൂർ സ്റ്റേഷൻ ഇൻസ്പെക്ടർ കെ.സുനു മോൻ കസ്റ്റഡിയിലെടുത്തത്. ആദൂർ പോലീസ് സ്റ്റേഷൻ പരിധിയിലെ പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ ദേഹാസ്വാസ്ഥ്യത്തെ തുടർന്ന് കഴിഞ്ഞ ദിവസം ബന്ധുക്കൾ ആശുപത്രിയിലെത്തിക്കുകയും ഡോക്ടറുടെ പരിശോധനയിലാണ് പെൺകുട്ടി ആറ്മാസം ഗർഭിണിയാണെന്ന് തിരിച്ചറിഞ്ഞത്. പെൺകുട്ടിക്ക് പ്രായപൂർത്തിയായിട്ടില്ലെന്ന് മനസിലാക്കിയ ഡോക്ടർ പോലീസിൽ വിവരം നൽകുകയായിരുന്നു. തുടർന്ന് പോലീസ് സ്ഥലത്തെത്തി പെൺകുട്ടിയുടെ മൊഴി രേഖപ്പെടുത്തുകയും പോക്സോ നിയമപ്രകാരം കേസെടുത്ത് പ്രതിയെ കസ്റ്റഡിയിലെടുക്കുകയായിരുന്നു.