കാഞ്ഞങ്ങാട്: മാരക ലഹരി മരുന്നായ എംഡി എം എയുമായി യുവാവിനെ പോലീസ് പിടികൂടി. കാഞ്ഞങ്ങാട് കൊവ്വൽ പള്ളിയിലെ ഫൗസിയ മൻസിലിൽ ടി. കെ. ഷെരീഫിനെ (25) യാണ് ഹൊസ്ദുർഗ് സ്റ്റേഷൻ എസ്.ഐ. ടി. അഖിലും സംഘവും പിടികൂടിയത്. കോട്ടച്ചേരിയിൽ വെച്ച് ഇന്നലെ ഉച്ചക്ക് ആണ് 5.140 ഗ്രാം മാരക ലഹരി മരുന്നായ എംഡിഎംഎയുമായി യുവാവ് പോലീസ് പിടിയിലായത്. അറസ്റ്റു ചെയ്തു കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻ്റ് ചെയ്തു.