മഹിളാ കോൺഗ്രസ് കണ്ണൂർ ജില്ലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ
സ്ത്രീ യാത്രക്കാരുടെ സുരക്ഷിതത്വം ഉറപ്പു വരുത്തുക, കൂടുതൽ ലേഡീസ് കോച്ചുകൾ അനുവദിക്കുക, മുതിർന്ന വനിതകൾക്കുള്ള 50% സൗജന്യ യാത്ര ആനുകൂല്യം പുന:സ്ഥാപിക്കുക, എല്ലാ കോച്ചുകളിലും 30% ജനറൽ സീറ്റുകൾ വനിതകൾക്ക് റിസർവ്വ് ചെയ്യുക എന്നീ ആവശ്യങ്ങൾ ഉന്നയിച്ചു കൊണ്ട്
കണ്ണൂർ റെയിൽവേ സ്റ്റേഷനു മുന്നിൽ പ്രതിഷേധ ധർണ്ണ നടത്തി
ജില്ലാ പ്രസിഡണ്ട് ശ്രീജ മഠത്തിലിൻ്റെ അദ്ധ്യക്ഷതയിൽ നോർത്ത് മലബാർ റെയിൽവേ പാസഞ്ചേർസ് കോ – ഓർഡിനേഷൻ കമ്മിറ്റി ചെയർമാൻ റഷീദ് കവ്വായി ഉദ്ഘാടനം ചെയ്തു കഴിഞ്ഞ കുറെ ഏറെ വർഷങ്ങളായി കോഴിക്കോടിനും മംഗലാപുരത്തിനുമിടയിൽ യാത്ര ചെയ്യുന്ന വനിതകൾ അനുഭവിക്കുന്ന യാത്രാ ക്ലേശം വിവരണാതീതമാണ് ജനറൽ ടിക്കറ്റ് എടുത്തും സീസൺ ടിക്കറ്റ് ഉപയോഗിച്ചും സ്ഥിരമായി യാത്ര ചെയ്യുന്ന പതിനായിരകണക്കിന് സ്ത്രീയാത്രക്കാരാണുള്ളത് റോഡ് യാത്ര ദുഷ്കരമായി മാറിയിരിക്കുന്ന അവസ്ഥയിൽ ശാരീരിക പ്രയാസവും അവശരുമായ സ്ത്രീകൾ പ്രധാനമായും തീവണ്ടി യാത്രയാണ് ആശ്രയിക്കുന്നത് ഒട്ടുമിക്ക തീവണ്ടികളിലും ഒരു ലേഡീസ് കോച്ച് മാത്രമാണ് ഉള്ളത് , പാസഞ്ചർ ട്രെയിനുകൾ അനുവദിക്കുക, കോഴിക്കോടിനും മംഗലാപുരത്തിനും ഇടയിലുള്ള ചെറു സ്റ്റേഷനുകളിൽ സ്റ്റോപ്പു അനുവദിക്കുക മഹിളാ കോൺഗ്രസ് കണ്ണൂർ ജില്ലാ കമ്മിറ്റി മുന്നോട്ട് വച്ചിട്ടുള്ള ഈ ആവശ്യങ്ങൾ എത്രയും പെട്ടന്ന് നടപ്പിൽ വരുത്തണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു. ഈ ആവശ്യങ്ങൾ ഉന്നയിച്ചു കൊണ്ടുള്ള നിവേദനം സ്റ്റേഷൻ മാസ്റ്റർക്ക് സമർപ്പിച്ചു. സംസ്ഥാന വൈസ് പ്രസിഡണ്ട് രജനി രമാനന്ദ്, സംസ്ഥാന സെക്രട്ടറിമാരായ അത്തായി പത്മിനി, ഇ പി ശ്യാമള , നസീമഖാദർ, കണ്ണൂർ ബ്ലോക്ക് കോൺഗ്രസ് പ്രസിഡന്റ് രാഹുൽ കായക്കൽ, ജില്ല ജനറൽ സെക്രട്ടറി ഉഷ അരവിന്ദ് , വൈസ് പ്രസിഡണ്ട് ധനലക്ഷ്മി. പി. വി ,കെ. പി. പദ്മിനി, കുഞ്ഞമ്മ തോമസ് തുടങ്ങിയവർ സംസാരിച്ചു.