2024 മാർച്ച് 31 വരെ നാല് വർഷമോ അതിൽ കൂടുതലോ കാലമായി നികുതി കുടിശ്ശികയുള്ള വാഹനങ്ങളുടെ നികുതി ഒറ്റത്തവണ പദ്ധതി പ്രകാരം ഒടുക്കി നിയമ നടപടികളിൽ നിന്നും ഒഴിവാകാം. വിറ്റുപോയ വാഹനങ്ങൾ, പൊളിഞ്ഞുപോയ/ദ്രവിച്ച് നശിച്ചുപോയ വാഹനങ്ങൾ, വിൽപന നടത്തിയ ശേഷം ഉടമസ്ഥാവകാശം മാറ്റാതെ യാതൊരു വിധ വിവരങ്ങളും ലഭ്യമല്ലാത്ത കേസുകൾ, വിവിധ കാലത്തെ നികുതി കുടിശ്ശികയിന്മേൽ റവന്യൂ റിക്കവറി നടപടികൾ തുടരുന്ന കേസുകൾ, പോലീസ്, റവന്യൂ അധികാരികൾ പിടിച്ചെടുത്ത് കസ്റ്റഡിയിൽ ഉള്ള വാഹനങ്ങൾ എന്നിവയ്ക്കും ഒറ്റത്തവണ തീർപ്പാക്കൽ പദ്ധതി പ്രകാരം വളരെ കുറഞ്ഞ നിരക്കിൽ നികുതി അടച്ച് മറ്റ് നടപടികളിൽ നിന്നും ഒഴിവാകാവുന്നതാണെന്ന് ജോയിൻറ് ആർടി ഒ അറിയിച്ചു.