കണ്ണൂർ മണ്ഡലം വിജയതിലകം പരിപാടിയുടെ ഭാഗമായി 2023-24ലെ എൽ.എസ്.എസ്, യു.എസ്.എസ് വിജയിച്ച വിദ്യാർഥികൾക്കുള്ള അനുമോദന ചടങ്ങ് രജിസ്‌ട്രേഷൻ, പുരാവസ്തു, പുരാരേഖ വകുപ്പ് മന്ത്രി രാമചന്ദ്രൻ കടന്നപ്പള്ളി ഉദ്ഘാടനം ചെയ്തു. ജവഹർ ലൈബ്രറി ഹാളിൽ നടന്ന ചടങ്ങിൽ കോർപ്പറേഷൻ കൗൺസിലർ അഡ്വ. പി കെ അൻവർ അധ്യക്ഷത വഹിച്ചു. കണ്ണൂർ നോർത്ത് എ.ഇ.ഒ ഒ.സി പ്രസന്നകുമാരി, വിജയതിലകം വിദ്യാഭ്യാസ സമിതി കൺവീനർ എൻ ടി സുധീന്ദ്രൻ മാസ്റ്റർ, എച്ച്.എം ഫോം കൺവീനർ പ്രദീപൻ മാസ്റ്റർ, സൈലം ജില്ലാ കോർനേറ്റർ സുധീഷ്, കെ. പി മനോജ് എന്നിവർ സംസാരിച്ചു.
കണ്ണൂർ മണ്ഡലത്തിലെ വിവിധ സ്‌കൂളുകളിൽ നിന്നായി എൽ.എസ്.എസ് പരീക്ഷ വിജയിച്ച 230 കുട്ടികൾക്കും യു.എസ്.എസ് പരീക്ഷ വിജയിച്ച 120 കുട്ടികൾക്കും ഉപഹാരം നൽകി. അടുത്ത സ്‌കോളർഷിപ്പ് പരീക്ഷകൾക്കായി തയ്യാറെടുക്കുന്ന കുട്ടികൾക്ക് പരിശീലനവും നൽകി.