Saturday, February 1, 2025
HomeKannurതളിപ്പറമ്പിൽ ചെമ്പതാക ഉയർന്നു

തളിപ്പറമ്പിൽ ചെമ്പതാക ഉയർന്നു

തളിപ്പറമ്പ്‌ : ഇൻക്വിലാബിന്റെ ആരവങ്ങൾക്കിടയിൽ സി.പി.എം. ജില്ലാ സമ്മേളനത്തിന് ചെങ്കൊടിയുയർന്നു. രക്തസാക്ഷികളുടെയും പോരാട്ടങ്ങളുടെയും മണ്ണിൽനിന്ന് പ്രയാണമാരംഭിച്ച കൊടിമര, പതാക, ദീപശിഖ ജാഥകൾ ഒത്തുചേർന്ന് പൊതുസമ്മേളനനഗരിയായ ഉണ്ടപ്പറമ്പ് മൈതാനത്തിലെത്തിയശേഷം സ്വാഗതസംഘം ചെയർമാൻ ടി.കെ. ഗോവിന്ദനാണ് വൻനേതൃസഞ്ചയത്തെയും ആയിരക്കണക്കിന് പ്രവർത്തകരെയും സാക്ഷിനിർത്തി പതാക ഉയർത്തിയത്. റെഡ്‌ വൊളന്റിയർമാരുടെയും ബാൻഡ് വാദ്യങ്ങളുടെയും ചെങ്കൊടിയേന്തിയ നൂറുകണക്കിന്‌ പ്രവർത്തകരുടെയും അകമ്പടിയോടെയാണ് വിവിധ ജാഥകൾ തളിപ്പറമ്പിലെത്തിയത്.

ജാഥകൾ പ്ലാസ ജങ്ഷനിൽ സംഗമിച്ചശേഷം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ, ജില്ലാ സെക്രട്ടറി എം.വി. ജയരാജൻ, നേതാക്കളായ കെ.കെ. ശൈലജ, പി.കെ. ശ്രീമതി, ഇ.പി. ജയരാജൻ, പി. ജയരാജൻ, പി. ശശി, എൻ. ചന്ദ്രൻ, ടി.വി. മധുസൂദനൻ എം.എൽ.എ., കെ.കെ. രാഗേഷ്, ടി.വി. രാജേഷ്, വി. ശിവദാസൻ എം.പി., എം. വിജിൻ എം.എൽ.എ., എം. പ്രകാശൻ, തളിപ്പറമ്പ്‌ ഏരിയാ സെക്രട്ടറി കെ. സന്തോഷ്‌ തുടങ്ങിയവരുടെ നേതൃത്വത്തിലാണ് പൊതുസമ്മേളനനഗരിയിലേക്ക് നീങ്ങിയത്.

കരിവെള്ളൂർ രക്തസാക്ഷി സ്മാരകത്തിൽനിന്ന് പി. കരുണാകരൻ, പി. ജയരാജന്‌ കൈമാറിയാണ് പതാകജാഥ ഉദ്‌ഘാടനംചെയ്‌തത്. കാവുമ്പായി രക്തസാക്ഷിനഗറിൽനിന്ന് കേന്ദ്ര കമ്മിറ്റിയംഗം ഇ.പി. ജയരാജൻ ജാഥാ ലീഡർ ടി.വി. രാജേഷിന്‌ സമ്മേളന നഗരിയിൽ സ്ഥാപിക്കാനുള്ള കൊടിമരം കൈമാറി.

മൂന്നുകേന്ദ്രങ്ങളിൽനിന്നാണ് ദീപശിഖകളെത്തിയത്. പന്നിയൂർ കാരക്കൊടി പി. കൃഷ്ണൻ രക്തസാക്ഷി സ്മാരകത്തിൽനിന്ന്‌ ജില്ലാ സെക്രട്ടറി എം.വി. ജയരാജൻ ജാഥാലീഡർ എൻ. ചന്ദ്രന്‌ കൈമാറി. അവുങ്ങുംപൊയിൽ ജോസ്, ദാമോദരൻ രക്തസാക്ഷി സ്മാരകത്തിൽനിന്ന്‌ കേന്ദ്രകമ്മിറ്റിയംഗം കെ.കെ. ശൈലജ ജാഥാലീഡർ വി. ശിവദാസൻ എം.പി.ക്ക്‌ ദീപശിഖ കൈമാറി.

ധീരജ് രാജേന്ദ്രൻ രക്തസാക്ഷി സ്മാരകത്തിൽനിന്ന്‌ കേന്ദ്രകമ്മിറ്റിയംഗം പി.കെ. ശ്രീമതി ജാഥാലീഡർ വത്സൻ പനോളിക്ക്‌ ദീപശിഖ കൈമാറി ജാഥ ഉദ്‌ഘാടനംചെയ്‌തു. പൊതുസമ്മേളനനഗരിയിലെത്തിച്ച കൊടിമരം കെ. സന്തോഷും പതാക പി.കെ. ശ്യാമളയും ദീപശിഖകൾ പി. മുകുന്ദൻ, എം. കരുണാകരൻ, കെ.സി. ഹരികൃഷ്ണൻ എന്നിവരും ഏറ്റുവാങ്ങി

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments

error: Content is protected !!