ശ്രീകണ്ഠപുരം: ഇരിക്കൂർ നിയോജക മണ്ഡലം ടൂറിസം വികസന ഭാഗമായി പാലക്കയം തട്ടിൽ പാരാഗ്ലൈഡിങ് പരീക്ഷണ പറക്കൽ നടത്തി. 3500 അടി ഉയരമുള്ള പാലക്കയം തട്ടിൽ നിന്ന് പുലിക്കുരുമ്പ സെന്റ് ജോസഫ്സ് ഹൈസ്കൂളിന്റെ മൈതാനത്തേക്കാണ് പാരാഗ്ലൈഡിങ്ങിലൂടെ പറന്നിറങ്ങിയത്.
ഹിമാചൽപ്രദേശിൽ നിന്നുള്ള സംഘമാണ് ഇവിടെ ഇതിനായി എത്തിയത്. ബെംഗളൂരുവിലുള്ള കുടിയാൻമല സ്വദേശി മുഖേനയാണ് സംഘം എത്തിയത്.
ഹൈസ്കൂൾ മൈതാനത്ത് ആദ്യമായി പറന്നിറങ്ങിയ ആളെ സജീവ് ജോസഫ് എം എൽ എ സ്വീകരിച്ചു.
ഇരിക്കൂർ നിയോജക മണ്ഡലത്തിലെ ടൂറിസം നിക്ഷേപക സംഗമത്തിലെ ആശയമാണ് ഇത്.