Friday, January 31, 2025
HomeKannurചോക്ലേറ്റിനെ ചൊല്ലി കടയിൽ അക്രമം നാലുപേർക്കെതിരെ കേസ്

ചോക്ലേറ്റിനെ ചൊല്ലി കടയിൽ അക്രമം നാലുപേർക്കെതിരെ കേസ്

കണ്ണൂർ.വ്യാപാര സ്ഥാപന ത്തിൽ നിന്നും വാങ്ങിയ ചോക്ലേറ്റുകളിൽ ഒന്ന് കേടായിട്ടുണ്ടെന്ന് പറഞ്ഞ് കടയിൽ കയറി അക്രമം നടത്തിയ നാലുപേർക്കെതിരെ വ്യാപാരിയുടെ പരാതിയിൽ ടൗൺപോലീസ് കേസെടുത്തു. പള്ളിക്കുന്ന് ചെട്ടിപ്പീടികയിലെ അജ് ഫാൻ ഡേറ്റ്സ് ആൻ്റ് നട്സ് എന്ന വ്യാപാര സ്ഥാപന ഉടമ മലപ്പുറം കവന്നൂർ സ്വദേശി കെ.ഇർഷാദിൻ്റെ പരാതിയിലാണ് കണ്ടാലറിയാവുന്ന നാലുപേർക്കെതിരെ പോലീസ് കേസെടുത്തത്.25 ന് ശനിയാഴ്ച വൈകുന്നേരം 6.45 മണിക്കാണ് പരാതിക്കാസ്പദമായ സംഭവം. കടയിൽ നിന്നും വാങ്ങിയ ചോക്ലേറ്റിൽ ഒരെണ്ണം കേടായിട്ടുണ്ടെന്ന് പറഞ്ഞ് തിരിച്ചെത്തിയ രണ്ടു പ്രതികൾ ജീവനക്കാരെ ഭീഷണിപ്പെടുത്തുകയും കടയിൽ ബോക്സിൽ സൂക്ഷിച്ചിരുന്ന ചോക്ലേറ്റുകൾ ഒന്നാം പ്രതി നിലത്ത് വാരിയിട്ട് കാലുകൊണ്ട് നശിപ്പിക്കുകയും പിന്നീട് പ്രതികൾ വിളിച്ചു വരുത്തിയ കണ്ടാലറിയാവുന്ന മറ്റ് രണ്ടു പ്രതികളും സ്ഥാപനത്തിൽ അതിക്രമിച്ചു കയറി ജീവനക്കാരെ ഭീഷണിപ്പെടുത്തി സംഭവത്തിൻ്റെ വീഡിയോയെടുത്ത ജീവനക്കാരൻ്റെ ഫോണിൽ നിന്നും വീഡിയോ ഡിലേറ്റ് ചെയ്യിപ്പിക്കുകയും സ്ഥാപനത്തിൽ 6500 രൂപയുടെ നഷ്ടം വരുത്തിയെന്ന പരാതിയിലാണ് കേസെടുത്തത്.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments

error: Content is protected !!