പയ്യന്നൂർ. പൊതു സ്ഥലത്ത് മാലിന്യം വലിച്ചെറിഞ്ഞത് ചോദ്യം ചെയ്തതിന് വീട്ടിനുള്ളിലേക്ക് പട്ടി കാഷ്ഠംവലിച്ചെറിഞ്ഞ് ദുരിതമാക്കിയെന്ന പരാതിയിൽ പോലീസ് കേസെടുത്തു. അന്നൂർ കൊര വയലിലെ കെ.വി. ബാലാമണിയുടെ പരാതിയിലാണ് കൊരവയലിലെ കെ പി കാർത്ത്യായനിക്കെതിരെ പയ്യന്നൂർ പോലീസ് കേസെടുത്തത്. 29ന് ബുധനാഴ്ച വൈകുന്നേരം 4.30 മണിക്ക് അന്നൂർ കൊരവയലിലെ പരാതിക്കാരിയുടെ വീട്ടുപറമ്പിലേക്ക് അതിക്രമിച്ചു കയറിയ പ്രതിപകർച്ച വ്യാധി പകർത്താൻ ഇടയാക്കുന്ന പട്ടി കാഷ്ഠം വീട്ടിനുള്ളിലേക്ക് വലിച്ചെറിഞ്ഞു എന്നും സംഭവത്തിന് കാരണം പൊതു സ്ഥലത്ത് മാലിന്യം വലിച്ചെറിഞ്ഞത് ചോദ്യം ചെയ്തതിലുള്ള വിരോധമാണ് കാരണമെന്ന പരാതിയിലാണ് കേസെടുത്തത്.