Thursday, January 30, 2025
HomeKannurമോഷ്ടിച്ചബുള്ളറ്റിലെത്തി സ്കൂളിൽ നിന്നും ലാപ്ടോപ്പും ക്യാമറയും കവർന്ന മോഷ്ടാക്കൾ അറസ്റ്റിൽ

മോഷ്ടിച്ചബുള്ളറ്റിലെത്തി സ്കൂളിൽ നിന്നും ലാപ്ടോപ്പും ക്യാമറയും കവർന്ന മോഷ്ടാക്കൾ അറസ്റ്റിൽ

പയ്യന്നൂർ: ചെറുവത്തൂരിൽ നിന്നും മോഷ്ടിച്ച ബുള്ളറ്റ് ബൈക്കിലെത്തി പയ്യന്നൂരിലെ സ്കൂൾ കുത്തിതുറന്ന് ലാപ്ടോപ്പും ക്യാമറയും മോഷ്ടിച്ചു കടന്നു കളഞ്ഞ മോഷ്ടാക്കൾ പിടിയിൽ. കാങ്കോൽ കുണ്ടയം കൊവ്വൽ ബസ് കാത്തിരിപ്പ് കേന്ദ്രത്തിന് സമീപത്തെ ഡ്രൈവർ ഏ.ജി.ജമീൽ (36), പെയിൻ്റിംഗ് തൊഴിലാളി കുണ്ടയം കൊവ്വലിലെ നഫീസ മൻസിലിലെ എൻ.പി.യഹ് യ(37) എന്നിവരെയാണ് സ്റ്റേഷൻ ഇൻസ്പെക്ടർ കെ. പി .ശ്രീഹരിയുടെ നേതൃത്വത്തിൽ എസ്.ഐ.ശ്രീധരൻ,പയ്യന്നൂർ ഡിവൈഎസ്പി കെ.വിനോദ് കുമാറിൻ്റെ ക്രൈം സ്ക്വാഡ് അംഗങ്ങളായ നൗഫൽ അഞ്ചില്ലത്ത്, എൻ.എം.അഷറഫ്, നിശാന്ത്, ഏ.ജി.അബ്ദുൾ ജബ്ബാർ എന്നിവരടങ്ങിയ സംഘം അറസ്റ്റു ചെയ്തത്.ഇക്കഴിഞ്ഞ 12 ന് രാത്രിയിലായിരുന്നു
സെൻട്രൽ ബസാറിലെ എ.കുഞ്ഞിരാമൻ അടിയോടി സ്മാരക ഗവ. ഹയർ സെക്കൻ്ററി സ്കൂളിലെവിഎച്ച് എസ്.സി.വിഭാഗത്തിൻ്റെ ഓഫീസ് മുറി കുത്തിതുറന്ന മോഷ്ടാക്കൾ ലാപ്ടോപ്പും ക്യാമറയും മോഷ്ടിച്ചു തൊട്ടടുത്ത
ക്ലാസ് മുറിയും കുത്തി തുറന്ന് ചുറ്റികയും ബനിയനും ഇവിടെ ഉപേക്ഷിച്ച് രാവിലെ 6.30 മണിയോടെ സ്ഥലം വിട്ടത്.സംഭവ സ്ഥലത്ത് നിന്നും
രണ്ടു മോഷ്ടാക്കളുടെയും വ്യക്തതയുള്ള നിരീക്ഷണ ക്യാമറ ദൃശ്യം പോലീസിന് ലഭിച്ചിരുന്നു
13 ന് തിങ്കളാഴ്ച
രാവിലെ 9 മണിയോടെ സ്കൂളിലെത്തിയ അധ്യാപകരാണ് സ്കൂൾഓഫീസ് മുറി കുത്തിതുറന്ന നിലയിൽ കണ്ടത്. തുടർന്ന് പയ്യന്നൂർ പോലീസിൽ വിവരം നൽകുകയും പ്രിൻസിപ്പാളിൻ്റെ പരാതിയിൽ കേസെടുത്ത പോലീസ് ഫോറൻസിക് വിദഗ്ധരുടെ സഹായത്തോടെ നടത്തിയ പരിശോധനയിൽ വിരലടയാളവും ലഭിച്ചിരുന്നു. 12 ന് രാത്രിയിൽ ചെറുവത്തൂർ റെയിൽവെ സ്റ്റേഷന് സമീപത്തെ സലാം ഹാജി ക്വാട്ടേർസിൽ താമസിക്കുന്ന കാസറഗോഡ് പനയാൽ കരുവക്കോട് സ്വദേശി വി.പ്രകാശൻ്റെ കെ എൽ.79. 1353 നമ്പർ ബുള്ളറ്റ് ബൈക്ക് മോഷ്ടിച്ച പ്രതികൾ പയ്യന്നൂരിൽ കവർച്ചക്കെത്തുകയായിരുന്നു.പയ്യന്നൂരിലെ സ്കൂളിൽ കവർച്ച നടത്തിയ ശേഷം ബുള്ളറ്റ് പെരുമ്പയിലെ ജ്വല്ലറിക്ക് സമീപം ഒളിപ്പിച്ചു വെച്ച് കടന്നുകളയുകയായിരുന്നു.മുഖ്യ പ്രതി ജമീൽ ഗൾഫിൽ നിന്നും വന്ന ശേഷം എറണാകുളത്ത് ഡ്രൈവർ ജോലി ചെയ്തു വരികയാണ് കവർച്ചക്ക് ശേഷം എറണാകുളത്തേക്ക് മുങ്ങിയ പ്രതി കഴിഞ്ഞ ദിവസം നാട്ടിലെത്തിയപ്പോഴാണ് പിടിയിലായത്.തുടർന്ന് കൂട്ടുപ്രതിയെയും കസ്റ്റഡിയിലെടുക്കുകയായിരുന്നു.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments

error: Content is protected !!