ശ്രീകണ്ഠാപുരം. വാറ്റുചാരായ നിർമ്മാണം നടക്കുന്നുണ്ടെന്ന വിവരത്തെ തുടർന്ന് എക്സൈസ് സംഘം നടത്തിയ റെയ്ഡിൽ 150 ലിറ്റർ വാഷ് പിടികൂടി.വഞ്ചിയം വനാതിർത്തിയിൽ റേഞ്ച് എക്സൈസ് അസി.ഇൻസ്പെക്ടർ കെ. പി. ലത്തീഫും സംഘവും നടത്തിയ റെയ്ഡിലാണ് നിലത്ത് കുഴികുത്തി പ്ലാസ്റ്റിക് ഷീറ്റ് വിരിച്ച് രഹസ്യമായി സൂക്ഷിച്ച ചാരായം വാറ്റാൻ പാകപ്പെടുത്തിയ 150 ലിറ്റർ വാഷ് ശേഖരം പിടികൂടിയത്.റെയ്ഡിൽ അസി.എക്സൈസ് ഇൻസ്പെക്ടർ പി സി വാസുദേവൻ, പ്രിവൻ്റീവ് ഓഫീസർമാരായ പ്രദീപൻ, ഹാരിസ്, സിവിൽ എക്സൈസ് ഓഫീസർ പി.മധു എന്നിവരും ഉണ്ടായിരുന്നു.