പഴയങ്ങാടി :പുരോഗമന കലാസാഹിത്യ സംഘം പ്രവർത്തകനായ എം.വി. ചന്ദ്രൻ മണ്ടൂർ രചിച്ച ‘ജയിൽ വളപ്പിലെ പക്ഷികൾ’ എന്ന കവിതാ സമാഹാരം 26.1.2025
ഞായറാഴ്ച വൈകുന്നേരം 6 മണിക്ക് ചുമടുതാങ്ങിയിൽ കുന്നുമ്പ്രം ദേശീയ കലാസമിതി ഓഡിറ്റോറിയത്തിൽ വെച്ച് മുൻ എം.എൽ.എ ടി.വി രാജേഷ് പ്രകാശനം ചെയ്യും.
പുരോഗമന കലാസാഹിത്യ സംഘം സംസ്ഥാന സംഘടനാ സെക്രട്ടറി എം. കെ. മനോഹരൻ, കൃഷ്ണൻ നടുവലത്ത്, ജിനേഷ് കുമാർ എരമം, ടി. പി. വേണുഗോപാൽ, ആർ ഉണ്ണിമാധവൻ, ഡോ. പി.എം. മധ്യ, സി.എം. വേണുഗോപാലൻ, ഐ. വി. ശിവരാമൻ,കെ. ശിവകുമാർ തുടങ്ങി നിരവധി എഴുത്തുകാരും സാംസ്കാരിക പ്രവർത്തകരും പങ്കെടുക്കും. തുടർന്ന് നൃത്ത സംഗീത പരിപാടി അരങ്ങേറും.