കുടിയാന്മല .വ്യാപാരി തൊട്ടടുത്ത ഹോട്ടലിൽ ചായ കഴിക്കാൻ പോയ തക്കത്തിൽ
മേശവലിപ്പിൽ സൂക്ഷിച്ച ഒരു ലക്ഷം രൂപ കവർന്ന പ്രതി പിടിയിൽ. പാലക്കാട് ഏലത്തൂർ സ്വദേശി കെ എം റോയിച്ചൻ എന്ന റോയി (50) യെയാണ് തളിപ്പറമ്പ് ഡിവൈഎസ്പിയുടെ നിർദേശപ്രകാരം ഇൻസ്പെക്ടർ എം എൻ ബിജോയ്, എസ്.ഐ.ചന്ദ്രൻ, എ.എസ്.ഐ. സിദ്ധിഖ് ,സീനിയർ സിവിൽപോലീസ് ഓഫീസർസുജേഷ് കോട്ടൂർ എന്നിവരടങ്ങിയ സംഘം പാലക്കാട് ഏലത്തൂരിൽ വെച്ച് പിടികൂടിയത്. ഈ മാസം 21ന്എരുവേശിപൂപ്പറമ്പിലെ കൈതക്കൽ സ്റ്റോറിലായിരുന്നു സംഭവം. വൈകുന്നേരം 5.15 മണിയോടെയാണ് കടയിലെത്തിയ അജ്ഞാതൻ മേശവലിപ്പിൽ ഹാൻഡ് ബേഗിൽ സൂക്ഷിച്ച ഒരു ലക്ഷം രൂപയുമായി കടന്നു കളഞ്ഞത്. തുടർന്ന് കടഉടമ പൂപ്പ റമ്പിലെ കൈതക്കൽ മനോജ് ജോസഫ് പോലീസിൽ പരാതി നൽകി. കേസെടുത്ത പോലീസ് പ്രദേശത്തെ നിരീക്ഷണ ക്യാമറകൾ പരിശോധിക്കുകയും ഇതിൽ നിന്നും ലഭിച്ച മോഷ്ടാവിൻ്റെ ദൃശ്യം സോഷ്യൽ മീഡിയയിൽ പ്രചരിക്കുകയും ചെയ്തിരുന്നു. തുടർന്ന് വിശദമായ അന്വേഷണത്തിൽ പ്രതിയുടെ ഫോൺ നമ്പർ ലഭിച്ചതോടെ സൈബർ സെല്ലിൻ്റെ സഹായത്തോടെ നടത്തിയ അന്വേഷണത്തിലാണ് പോലീസ് പിടിയിലായത്. വർഷങ്ങൾക്ക് മുമ്പ് പൂപ്പറമ്പിൽ താമസിച്ച ഇയാൾക്ക് എറണാകുളം, പാലക്കാട്, തൃശൂർ എന്നിവിടങ്ങളിലും സമാനമായ രീതിയിൽ മോഷണ കേസുകളുണ്ട് അറസ്റ്റു ചെയ്തു കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻ്റ് ചെയ്തു.