നിരോധിത മാരക മയക്കുമരുന്നായ ബ്രൗൺഷുഗറുമായി കണ്ണൂർ സ്വദേശികൾ പോലീസ് പിടിയിൽ. 20.71 ഗ്രാം ബ്രൗൺ ഷുഗറുമായി മുണ്ടയാട് ശ്രീനിലയത്തിലെ കെ ശ്രീജിത്ത്, എടക്കാട് ബൈത്തുൽ നിസാറിലെ ടി കെ മുഹമ്മദ് റഫീഖ് എന്നിവരാണ് പിടിയിലായത്. വളപട്ടണം ഇൻസ്‌പെക്ടർ സുമേഷിന്റെ നേതൃത്വത്തിൽ എസ്ഐ ഉണ്ണികൃഷ്ണൻ, ഉദ്യോഗസ്ഥരായ മധു പണ്ടാരം,കിരൺ, സുഭാഷ് എന്നിവരും സിറ്റി പോലീസ് ഡാൻസഫ് ടീമും ചേർന്നാണ് പ്രതികളെ പിടികൂടിയത്. ഇരുവരും മുംബയിൽ പോയി ബ്രൗൺ ഷുഗർ വാങ്ങി കാസർഗോഡ് റെയിൽവേ സ്റ്റേഷനിൽ ട്രെയിൻ ഇറങ്ങി ബസ് മാർഗം കണ്ണൂരിലേക് വരവേ ഒന്നാം പ്രതിയായ ശ്രീജിത്തിനെ പുതിയ തെരു ഹൈവേ ജംഗ്ഷനിൽ വച്ചും രണ്ടാം പ്രതിയെ കണ്ണൂർ ടൗണിൽ വച്ചുമാണ് പിടികൂടിയത്.