പയ്യന്നൂർ : ക്ഷേത്രം വകയുള്ള സ്ഥലത്ത് കൃഷിചെയ്ത പച്ചക്കറികളും തെങ്ങുകളും സ്ഥലത്ത് അതിക്രമിച്ചു കയറി ജെ സിബി ഉപയോഗിച്ച് നശിപ്പിച്ചുവെന്ന പരാതിയിൽ പോലീസ് കേസെടുത്തു. കണ്ടങ്കാളി കനകത്ത് കണകം ശ്രീ പൂമാല ഭഗവതി ക്ഷേത്രംവക പുഞ്ചക്കാടുള്ള സ്ഥലത്തെ കൃഷിയാണ് നശിപ്പിച്ചത്. ഇക്കഴിഞ്ഞ 7 ന് വൈകുന്നേരം 5 മണിക്കാണ് പരാതിക്കാ സ്പദമായ സംഭവം. രണ്ട് ലക്ഷം രൂപയുടെ നഷ്ടം സംഭവിച്ചുവെന്ന ക്ഷേത്രം അന്തിത്തിരിയൻ കണ്ടങ്കാളി വീരു ചേരിഹൗസിൽ നാരായണൻ്റെ പരാതിയിൽ പയ്യന്നൂർ പോലീസ് കേസെടുത്ത് അന്വേഷണം തുടങ്ങി.