ശ്രീകണ്ഠപുരം:
വിദ്യാഭ്യാസ നിലവാരം ഉയർത്തുന്നതിൽ പ്രഥമാധ്യാപകർ വഹിക്കുന്ന നേതൃത്വപരമായ പങ്ക് ശ്ലാഘനീയമാണെന്ന് ഡയറ്റ്
പ്രിൻസിപ്പൽ വി.വി. പ്രേമരാജൻ പറഞ്ഞു.ഇരിക്കൂർ ഉപജില്ല പ്രൈമറി സ്കൂൾ പ്രഥമാധ്യാപക ശില്പശാല പൈസക്കരി ദേവമാതാ കോളേജ് ഓഡിറ്റോറിയത്തിൽ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
ദേശീയ അധ്യാപക അവാർഡ് ജേതാവ് എം.മഹേഷ്കുമാർ ശില്പശാല നയിച്ചു.
ഉപജില്ലാ വിദ്യാഭ്യാസ ഓഫീസർ പി.കെ. ഗിരീഷ്മോഹൻ അധ്യക്ഷത വഹിച്ചു. ഡയറ്റ് ഫാക്കൽറ്റി അംഗങ്ങളായ ഡോ.എസ്.കെ.
ജയദേവൻ, ഇ.വി.സന്തോഷ്കുമാർ,ബി.പി.സി.
ടി.വി.ഒ.സുനിൽകുമാർ, ഉപജില്ലാ ഹെഡ്മാസ്റ്റേഴ്സ് ഫോറം സെക്രട്ടറി സോജൻ ജോർജ്,വൈസ് പ്രസിഡൻ്റ് കെ.പി.
വേണുഗോപാലൻ,
വിദ്യാരംഗം ഉപജില്ലാ കൺവീനർ കെ.പി. സുനിൽകുമാർ,
ഇ.ജെ.ലൈല തുടങ്ങിയവർ സംസാരിച്ചു.