കണ്ണൂർ .ഹോട്ടൽ മുറിയിൽ റെയ്ഡ് വൻ ചീട്ടുകളി സംഘത്തിലെ ഏഴു പേർ പിടിയിൽ. കണ്ണപുരം ചെറുകുന്നിലെ കെ.സന്തോഷ് (47), തളിപ്പറമ്പ് പൂമംഗലത്തെ പി.മുഹമ്മദ് റാഷിദ് (34), അഞ്ചാംപീടികയിലെ ടി .കിരൺ (42), ഇരിണാവിലെ പി.ശരത് (37), തളിപ്പറമ്പ് ആസാദ് നഗറിലെ പി. ഷക്കീർ (32), ചിറക്കൽ പുതിയ തെരു കുന്നിൽ താഴെയിലെ കെ.മുഹമ്മദ് ഉനൈഫ്(45), ഇരിണാവിലെ എം.കെ.റൗഫ്(41) എന്നിവരെയാണ് ടൗൺ സ്റ്റേഷൻ ഇൻസ്പെക്ടർ ശ്രീജിത് കൊടേരിയും സംഘവും പിടികൂടിയത്. കണ്ണൂർ നേതാജി റോഡിലെ സിറ്റി ഫോഡ് ഇൻ ഹോട്ടൽ മുറിയിൽ വെച്ച്ചീട്ടുകളിക്കിടെയാണ് സംഘം പോലീസ് പിടിയിലായത്. കളിസ്ഥലത്ത് നിന്നും 1,77,600 രൂപയും പോലീസ് കണ്ടെടുത്തു.