വളപട്ടണം .മര ഉരുപ്പടികൾ തരാമെന്ന് വിശ്വസിപ്പിച്ച് പണം വാങ്ങി ഉത്തർ പ്രദേശ്ഫൈസാബാദിലെ മരമില്ലിൽ കൊണ്ടു പോയി അഡ്വാൻസ് തുക കൈപ്പറ്റിയ ശേഷം മരമോ കൊടുത്ത പണമോതിരിച്ചുനൽകാതെ വഞ്ചിച്ച രണ്ടു പേർക്കെതിരെ പരാതിയിൽ കോടതി നിർദേശ പ്രകാരം വളപട്ടണം പോലീസ് കേസെടുത്തു. അഴീക്കോട് ആറാംകോട്ടത്തെ പി.വി.രഞ്ജിത്കുമാറിൻ്റെ പരാതിയിലാണ് മലപ്പുറം താനൂർ സ്വദേശി പപ്പടക രേത്ത് ഷംസുദ്ദീൻ (55), ഉത്തർപ്രദേശ് ഫൈസാബാദ് സീതാപൂർസ്വദേശി സുൽത്താൻ അഹമ്മദ് ( 62 ) എന്നിവർക്കെതിരെ കേസെടുത്തത്.മരം നൽകാമെന്ന് വിശ്വസിപ്പിച്ച് കഴിഞ്ഞ വർഷം ജനുവരി 24 ന് പരാതിക്കാരനിൽ നിന്നും ഒന്നാം പ്രതി 1,90,000 രൂപ കൈപ്പറ്റിയ ശേഷം നാളിതുവരെ പണമോ മരമോതിരിച്ചു തരാതെ വഞ്ചിച്ചുവെന്ന പരാതിയിലാണ് കേസെടുത്തത്.