കുടിയാന്മല .വ്യാപാരി തൊട്ടടുത്ത ഹോട്ടലിൽ ചായ കഴിക്കാൻ പോയ തക്കത്തിൽ
സാധനം വാങ്ങാനെന്ന വ്യാജേന എത്തിയ മോഷ്ടാവ് മേശവലിപ്പിൽ സൂക്ഷിച്ച ഒരു ലക്ഷം രൂപ കവർന്നു. എരുവേശിപൂപ്പറമ്പിലെ കൈതക്കൽ സ്റ്റോറിലാണ് സംഭവം. ഇന്നലെ വൈകുന്നേരം 5.15 മണിയോടെയാണ് കടയിലെത്തിയ അജ്ഞാതൻ മേശവലിപ്പിൽ ഹാൻഡ് ബേഗിൽ സൂക്ഷിച്ച പണവുമായി കടന്നു കളയുകയായിരുന്നു. തുടർന്ന് കടഉടമ പൂപ്പ റമ്പിലെ കൈതക്കൽ മനോജ് ജോസഫ് പോലീസിൽ പരാതി നൽകി. കേസെടുത്ത പോലീസ് അന്വേഷണം തുടങ്ങി.