കുമ്പള: യാത്രക്കാരുമായി ട്രിപ്പു പോകുകയായിരുന്ന ഓട്ടോ തടഞ്ഞ് ഡ്രൈവറെ കൊലപ്പെടുത്താൻ ശ്രമം കാപ്പ കേസിൽ പുറത്തിറങ്ങിയ നിരവധി കേസിലെ പ്രതിയായ യുവാവും കൂട്ടാളിയും അറസ്റ്റിൽ. കുമ്പള പെർവാട് കുഡ് ലുകല്ലൻക്കൈ ചൗക്കി ഹൗസിലെ ഹബീബ് എന്ന അഭിലാഷ് (30), ദക്ഷിണ കന്നട മംഗലാപുരം ദേവലക്കട്ട എ.എം. മൻസിലിലെ അഹമ്മദ് കബീർ (24) എന്നിവരെയാണ് കുമ്പള സ്റ്റേഷൻ ഇൻസ്പെക്ടർ കെ പി വിനോദ് കുമാറും സംഘവും അറസ്റ്റു ചെയ്തത്.ഇന്നലെ വൈകുന്നേരം 3.15 മണിയോടെ ഓട്ടോ ഡ്രൈവറായകോയിപ്പാടി പെർവാടിലെ മാലിംഗര ഹൗസിൽ അബൂബക്കർ സിദ്ധിഖിനെ (35)യാണ് പ്രതികൾ ആക്രമിച്ചത്.ഒമ്നി വാനിൽ എത്തി ഓട്ടോ തടഞ്ഞ പ്രതികൾ പരാതിക്കാരനെ മർദ്ദിക്കുകയും ഒന്നാം പ്രതി കത്തി കൊണ്ട് കുത്തി കൊല്ലാൻ ശ്രമിക്കുകയും ചെയ്തു. ഒന്നാം പ്രതിയായ ഹബീബിൻ്റെ ആദ്യ ഭാര്യയുമായി പരാതിക്കാരന് സൗഹൃദമുണ്ടെന്നുള്ള വിരോധത്താലാണ് അക്രമം നടത്തിയത്.പരാതിയിൽ വധശ്രമത്തിന് കേസെടുത്ത പോലീസ് പ്രതികളെ അറസ്റ്റു ചെയ്തു.