പയ്യന്നൂർ. നവജാത ശിശുവിൻ്റെ ചികിത്സാപിഴവ് മുഖ്യമന്ത്രിക്ക് പരാതി നൽകിയതിനു പിന്നാലെ അന്വേഷണം ഊർജിതം.
നവജാത ശിശുവിന് ഇൻജക്ഷനും മറ്റും നൽകിയതിനെ തുടർന്ന് കാലിൽ പഴുപ്പും വേദനയും സംഭവിച്ചതിൽ മറ്റൊരു ആശുപത്രിയിൽ കൊണ്ടുപോയി പരിശോധിച്ചതിൽ 3.7. സെൻ്റീമീറ്റർ നീളമുള്ള സിറിഞ്ചിൻ്റെ നീഡിൽ കുട്ടിയുടെ ഇൻജക്ഷൻ നൽകിയകാലിൽ കണ്ടെത്തിയ സംഭവത്തിൽ കുട്ടിയെ ചികിത്സിച്ച ഡോക്ടർമാരുടെയും സ്റ്റാഫുകളുടെയും ഭാഗത്ത് നിന്നുമുണ്ടായ അനാസ്ഥക്കെതിരെ പിതാവിൻ്റെ പരാതിയിൽ പരിയാരം പോലീസ് കേസെടുത്തു.കേസന്വേഷണ ചുമതല പയ്യന്നൂർ ഡിവൈഎസ്പി കെ.വിനോദ് കുമാറിന് കൈമാറി.
പെരിങ്ങോം സ്വദേശിയായ ശ്രീജിത്തിൻ്റെ പരാതിയിലായിരുന്നു കുട്ടിയെ പരിശോധിച്ച പരിയാരത്തെ കണ്ണൂർ ഗവ.മെഡിക്കൽ കോളേജ് ഡോക്ടർക്കും നഴ്സിംഗ് സ്റ്റാഫിനുമെതിരെ കേസെടുത്തത്..ഇക്കഴിഞ്ഞ ഡിസംബർ 25 ന് ആണ് സംഭവം പരാതിക്കാരൻ്റെ നവജാത ശിശുവായ മകൾക്ക് ഇൻജക്ഷനും മറ്റും നൽകിയതിനെ തുടർന്ന് കാലിന് പഴുപ്പും വേദനയും അസഹ്യമായപ്പോൾ ഇക്കഴിഞ്ഞ 18 ന് പയ്യന്നൂരിലെ സ്വകാര്യാശുപത്രിയിൽ വെച്ച് പരിശോധിച്ചപ്പോഴാണ് സിറിഞ്ചിൻ്റെ നീഡിൽ കുട്ടിയുടെ കാലിൽ കണ്ടെത്തിയത്.തുടർന്ന് പോലീസിനും മുഖ്യമന്ത്രിക്കും പരാതി നൽകുകയായിരുന്നു.മുഖ്യമന്ത്രിക്ക് നൽകിയ പരാതിയെ തുടർന്നാണ് ഉന്നത അന്വേഷണമെന്ന നിലയിൽ കേസന്വേഷണ ചുമതല പയ്യന്നൂർ ഡിവൈഎസ്.പിക്ക് കൈമാറിയത്.