കണ്ണൂർ: റെയിൽവെ സ്റ്റേഷന് സമീപം നിർത്തിയിട്ട ബൈക്ക് മോഷണം നിരവധി കേസുകളിലെ രണ്ടു പേർ പിടിയിൽ.കാസറഗോഡ് ചീമേനി കയ്യൂരിലെ എം. അഖിൽ (34), വളപട്ടണംഅഴീക്കൽ ചാലിൽ സ്വദേശി പി.വി.
അനസ് (24) എന്നിവരെയാണ് ടൗൺ സ്റ്റേഷൻ ഇൻസ്പെക്ടർ ശ്രീജിത് കൊടേരിയുടെ നേതൃത്വത്തിൽ എസ്.ഐ പി പി ഷമീലും ക്രൈം സ്ക്വാഡ് അംഗങ്ങളും ചേർന്ന് പിടികൂടിയത്.
ഇടുക്കി തടിയമ്പാട് സ്വദേശി പള്ളിവയലിൽഅഫ്സൽ റഹ്മാൻ്റെ ഉടമസ്ഥതയിലുള്ള കെ. എൽ .65 .എച്ച്.4641 നമ്പർ ബൈക്കാണ് മോഷണം പോയത്.ഈ മാസം9 നും 17ന് രാവിലെ 6 മണിക്കു മിടയിൽ റെയിൽവെ സ്റ്റേഷൻ കിഴക്കേകവാടത്തിന് സമീപം നിർത്തിയിട്ട ബൈക്ക്മോഷണം പോയത്.തുടർന്ന് ടൗൺ പോലീസിൽ പരാതി നൽകിയിരുന്നു.കേസെടുത്ത പോലീസ് അന്വേഷണത്തിലാണ് പ്രതികൾ പിടിയിലായത്.