ഇരിട്ടി: കിളിയന്തറ സെന്റ് തോമസ് ഹൈസ്‌കൂള്‍ 1970 എസ്എസ്എല്‍സി ബാച്ച് സംഗമം സ്വീറ്റ് സെവന്റി അന്നത്തെ ഹിന്ദി അധ്യാപകന്‍ പി.എം.മാത്യു ഉദ്ഘാടനം ചെയ്തു. മലയാളം അധ്യാപകനായിരുന്ന കെ.ടി. ജോസഫ്, കെ.ജെ.ജോസഫ് കൊച്ചുമുറി, പി.എ.തോമസ് പൂവ്വത്തോട്ടം, ടോമി സൈമണ്‍ മണിക്കൊമ്പേല്‍, ഒ.ജെ.മാത്യു ഒറ്റപ്ലാക്കല്‍, ജെയിംസ് എണ്ണമ്പ്രായില്‍, ജോബ് പ്ലാക്കില്‍, ബേബി പ്ലാക്കില്‍, എ.എം.ജോര്‍ജ്, ജോസ് അബ്രാഹം, മുഹമ്മദ് മര്‍സൂക്ക്, എ.കെ.അബ്ദുള്ള, രഘുനാഥക്കുറുപ്പ്, സെബാസ്റ്റ്യന്‍ വട്ടംതൊട്ടിയില്‍, അഡ്വ. കെ.എ.ഫിലിപ്പ് എന്നിവര്‍ പ്രസംഗിച്ചു.
1970 എസ്എസ്എല്‍സി ബാച്ചില്‍ 102 വിദ്യാര്‍ഥികളാണ് ഉണ്ടായിരുന്നത്. 18 പേര്‍ മണ്‍മറഞ്ഞുപോയി. 55 വര്‍ഷത്തിന് ശേഷം നടന്ന പരിപാടിയില്‍ ഇന്ത്യയിലും വിദേശത്തും നിന്നും ഉള്‍പ്പെടെയുള്ള 47 പേരാണ് പങ്കെടുത്തത്.