ചക്കരക്കൽ. വർക്ക്ഷോപ്പിൽ റിപ്പേറിങ്ങിന് കൊണ്ടുവന്ന കാർ തകർത്ത് 35,000 രൂപയുടെ നഷ്ടമുണ്ടാക്കിയ യുവാവിനെതിരെ കേസ്. ചെറുവത്തലമെട്ടയിലെ പി പി. ഫായിസിൻ്റെ പരാതിയിലാണ് നേരത്തെ വണ്ടി തർക്കത്തിലുണ്ടായിരുന്ന അജേഷിനെതിരെ കേസെടുത്തത്.ഇന്നലെ രാവിലെ 11.30 മണിയോടെ ഏച്ചൂർ ഇലക്ട്രിക് ഓഫീസിനു സമീപത്തെ മുണ്ടോളി ഗാരേജിലായിരുന്നു പരാതിക്കാ സ്പദമായ സംഭവം. പരാതിക്കാരൻ്റെ കെ എൽ 58.എ.ജെ.0 218 നമ്പർ കാർ റിപ്പയർ ചെയ്യുന്നതിനായി കൊണ്ടുപോയ സമയത്ത് പ്രതി മുൻവൈരാഗ്യത്താൽ ഓടി വന്ന് കാറിൻ്റെ ഗ്ലാസുകൾ തകർക്കുകയായിരുന്നു.പരാതിയിൽ കേസെടുത്ത പോലീസ് അന്വേഷണം തുടങ്ങി.