പഴയങ്ങാടി: കുന്നുമ്പ്രം ദേശീയ കലാസമിതി, ജനകീയ വായനശാല & ഗ്രന്ഥാലയത്തിൻ്റെ ആഭിമുഖ്യത്തിൽ മലയാളത്തിൻ്റെ പ്രിയപ്പെട്ട കഥാകാരൻ എം.ടി., ഭാവഗായകൻ പി.ജയചന്ദ്രൻ എന്നിവരെ അനുസ്മരിച്ചു. പ്രശസ്ത എഴുത്തുകാരനും നിരൂപകനുമായ എ.വി. പവിത്രൻ അനുസ്മരണ പ്രഭാഷണം നടത്തി. ശ്രീ. എ.വി. ബാബു മണ്ടൂർ, സുധീഷ് കോട്ടക്കുന്ന്, വിഷ്ണു മണ്ടൂർ, മഹേന്ദ്രൻ പി.വി. എന്നിവർ പി.ജയചന്ദ്രൻ അനശ്വരമാക്കിയ ഗാനങ്ങൾ ആലപിച്ചു. സ്കൂൾ കലോത്സവം ജില്ലാ സബ്ജില്ലാതലത്തിൽ തിളക്കമാർന്ന വിജയം കൈവരിച്ച പ്രതിഭകളെ അനുമോദിച്ചു. എം.വി. രവി, എൻ നാരായണൻ, സി. കൃഷ്ണൻ , എ.വി. മണി പ്രസാദ്, സുരേഷ് എൻ, എം.വി. ചന്ദ്രൻ, കെ. കെ. വേണുഗോപാലൻ തുടങ്ങിയവർ സംസാരിച്ചു.