പഴയങ്ങാടി. സിഗരറ്റ് വലിച്ചത് ചോദ്യം ചെയ്ത വിരോധത്തിൽ ഹോളോബ്രിക്സ് കട്ട കൊണ്ട് മുഖത്തും കാലിനും അടിച്ചും കൈ ചുരുട്ടി മൂക്കിനും കണ്ണിനും കുത്തുകയും ചെയ്തു മധ്യവയസ്കനെ ഗുരുതരമായി പരിക്കേൽപ്പിച്ച സംഭവത്തിൽ പരാതിയിൽ രണ്ടു പേർക്കെതിരെ പഴയങ്ങാടി പോലീസ് കേസെടുത്തു.മാടായി കുണ്ടിൽ തടത്തെ എം.രാജീവൻ്റെ (56) പരാതിയിലാണ് മാടായി പാളയംകോളനിയിലെ സൈനു ,മഹേഷ് എന്നിവർക്കെതിരെ കേസെടുത്തത്.14 ന് വൈകുന്നേരം 3.30 മണിക്കാണ് സംഭവം.വടുക്കുന്ദ ക്ഷേത്രത്തിനടുത്തുള്ള പൂട്ടിയിട്ട പഴയ കെട്ടിടവരാന്തയിൽ കിടക്കുകയായിരുന്ന പരാതിക്കാരൻ്റെ അടുത്തുവന്ന് സിഗരറ്റ് വലിച്ചത് ചോദ്യം ചെയ്ത വിരോധത്തിൽ ഒന്നാം പ്രതി ആക്രമിക്കുകയും രണ്ടാം പ്രതി അതിന് സഹായിക്കുകയും ചെയ്തുവെന്ന പരാതിയിലാണ് കേസെടുത്തത്.ഗുരുതരമായി പരിക്കേറ്റ രാജീവൻ കണ്ണൂരിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലാണ്.