കണ്ണൂർ: ഒരുലക്ഷം രൂപ വിലമതിക്കുന്ന മാരക ലഹരി മരുന്നായ എംഡി എം എ യുമായി യുവാവിനെ എക്സൈസ് സംഘം പിടികൂടി. മാനന്തവാടി തൊണ്ടർനാട് നിരവിൽ പുഴ കുഞ്ഞോം ഗവ.സ്കൂളിന് സമീപത്തെ
എ.കെ. ഇജാസ് അഹമ്മദിനെ (21)യാണ്
എക്‌സൈസ് എൻഫോഴ്‌സ്‌മെന്റ് ആൻ്റ് ആന്റി നർകോട്ടിക് സ്പെഷ്യൽ സ്‌ക്വാഡ്
സർക്കിൾ ഇൻസ്പെക്ടർ സി. ഷാബുവും സംഘവും പിടികൂടിയത്. തലശ്ശേരി കുയ്യാലി റെയിൽവെ ഗേറ്റിനു സമീപം വെച്ചാണ് 21.442 ഗ്രാം എംഡി എം എ യുമായി പ്രതി അറസ്റ്റിലായത്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻ്റ് ചെയ്തു.റെയ്ഡിൽ അസിസ്റ്റന്റ് എക്സൈസ് ഇൻസ്‌പെക്ടർ(ഗ്രേഡ് ) മാരായ അനിൽകുമാർ പി കെ, അബ്ദുൾ നാസർ ആർ പി, ഷിബു. കെ സി, അസിസ്റ്റന്റ് എക്സൈസ് ഇൻസ്‌പെക്ടർ ഡ്രൈവർ (ഗ്രേഡ് ) അജിത്. സി, സിവിൽ എക്സൈസ് ഓഫീസർമാരായ റിനീഷ് ഓർക്കാട്ടേരി, ശരത് പി ടി വനിതാ സിവിൽ എക്സൈസ് ഓഫീസർ ഷബ്‌ന ആർ കെ , എന്നിവരും ഉണ്ടായിരുന്നു