ഇരിട്ടി:: സഹകരണ സ്ഥാപനത്തിൽ പലിശ വാഗ്ദാനം നൽകി നിക്ഷേപം സ്വീകരിച്ച ശേഷംപണം തിരികെ നൽകാതെ വഞ്ചിച്ചുവെന്ന പരാതിയിൽ പോലീസ് കേസെടുത്തു.മുണ്ടപ്പറമ്പസ്വദേശി പ്രദീപ് ശങ്കറിൻ്റെ പരാതിയിലാണ് വിളമന ഫാർമേർസ് വെൽഫേർകോ ഓപ്പറേറ്റീവ് സൊസൈറ്റി പ്രസിഡണ്ട് ബെന്നി ഫിലിപ്പ് കടുപ്പിൽ, സെക്രട്ടറി ജീജ ഹരിദാസ്, ജീവനക്കാരി സിന്ധു ചെറുകടവൂർ, ഡയരക്ടർ എന്നിവർക്കെതിരെയാണ് വഞ്ചനാകുറ്റത്തിന് കോടതി നിർദേശ പ്രകാരം പോലീസ് കേസെടുത്തത്.2021 മാർച്ച് 13നും 2023 മാർച്ച് 15 തീയതികളിലായി പരാതിക്കാരനേയും അമ്മയിൽ നിന്നുമായി മൂന്നു ലക്ഷം രൂപ നിക്ഷേപം വാങ്ങിയ ശേഷം കാലാവധി പൂർത്തിയായിട്ടും പണം തിരികെ നൽകാതെ ചതിയും വിശ്വാസ വഞ്ചനയും ചെയ്തുവെന്ന പരാതിയിലാണ് കേസെടുത്തത്.