പയ്യന്നൂർ. സ്വകാര്യ ബസ് ജീവനക്കാർ തമ്മിൽ കയ്യാങ്കളി ഇരുവിഭാഗത്തിൻ്റെയും പരാതിയിൽമൂന്നു പേർക്കെതിരെ കേസ്.കൃഷ്ണ ബസിലെ കണ്ടക്ടറായവെള്ളോറയിലെ സി കെ.സന്ദീപിൻ്റെ പരാതിയിൽ ശ്രീനിധി ബസിലെ ഡ്രൈവർ രാഗേഷ്, കണ്ടക്ടർ ബിജു എന്നിവർക്കെതിരെയാണ് കേസെടുത്തത്.
15 ന് വൈകുന്നേരം 5.50 മണിക്ക് പഴയ ബസ് സ്റ്റാൻ്റിലായിരുന്നു പരാതിക്കാസ് പദമായ സംഭവം.ബസിന് സൈഡ് കൊടുക്കാത്ത വിരോധത്തിൽ പരാതിക്കാരനെ പ്രതികൾതടഞ്ഞു നിർത്തി കയ്യിലുണ്ടായിരുന്ന വള കൊണ്ട് മുഖത്തിടിച്ച് പരിക്കേൽപ്പിച്ചുവെന്നും രണ്ടാം പ്രതിയായ കണ്ടക്ടർ അശ്ലീല ഭാഷയിൽ ചീത്ത വിളിച്ചുവെന്നുമാണ് പരാതി.അതേ സമയംശ്രീനിധി ബസിലെ ഡ്രൈവറായ എടാട്ടെരാഗേഷിനെ ബസിന് സൈഡ് കൊടുക്കാത്ത വിരോധത്തിൽ കൃഷ്ണ ബസിലെ കണ്ടക്ടറായ സി.കെ.സന്ദീപ് മുഖത്തടിച്ച് പരിക്കേൽപ്പിച്ചുവെന്ന പരാതിയിലുമാണ് പോലീസ് കേസെടുത്തത്.