ഇരിട്ടി : ഫിബ്രവരി13 ന് നടക്കുന്ന പാർലമെൻ്റ് മാർച്ചിൻ്റെ പ്രചരണാർത്ഥം സംസ്ഥാന വ്യാപാരി വ്യവസായി സമിതിയുടെ നേതൃത്വത്തിൽ നടക്കുന്ന വ്യാപാര സംരക്ഷണ ജാഥക്ക് ഇരിട്ടിയിൽ സ്വീകരണം നൽകി. സംസ്ഥാന ജനറൽ സെക്രട്ടറിയും ജാഥ ലീഡറുമായ ഇ.എസ്. ബിജു ഉദ്ഘാടനം ചെയ്തു. കുത്തക ഓൺലൈൻ സംവിധാനങ്ങൾ സംസ്ഥാനത്തെ വ്യാപാര മേഖലയെ തളർത്തിയതായും ഇതിനെതിരെ വ്യാപാരി സമൂഹം യോജിച്ച പോരാട്ടത്തിന് തയ്യാറകണമെന്ന് അദ്ദേഹം പറഞ്ഞു.
മാത്യു ജോസഫ് അധ്യക്ഷനായി. വി. ഗോപിനാഥ്, എസ്. ദിനേശൻ, എം.പി. അബ്ദുൾ ഗഫൂർ, ലെനിൻ, മിൽട്ടൻ ,കെ പി ചന്ദ്രൻ, ഹമീദ് ഹാജി, കെ. നന്ദനൻ, പി. അശോകൻ, എം. സുമേഷ്, ജോളി കൈതക്കൽ, എ അസ്സൂട്ടി , എ . റഫീക്ക്, പി.പ്രഭാകരൻ, കെ. സുരേഷ് ബാബു, അബ്ദുൾ റസാഖ്, ഒ. വിജേഷ്, ഡോ. ശിവരാമകൃഷ്ണൻ എന്നിവർ സംസാരിച്ചു. ഇരിട്ടിയിലെത്തിയ ജാഥയെ ബാൻ്റ് വാദ്യത്തിൻ്റെ അകമ്പടിയോടെ മുൻസിപ്പൽ ഓഡിറ്റോറിയത്തിലേക്ക് ആനയിച്ചു.