Wednesday, April 23, 2025
HomeKeralaമുൻ ഭാര്യയുടെ പരാതി; നടൻ ബാല അറസ്റ്റിൽ

മുൻ ഭാര്യയുടെ പരാതി; നടൻ ബാല അറസ്റ്റിൽ

കൊച്ചി: നടന്‍ ബാലയെ പൊലീസ് അറസ്റ്റ് ചെയ്തു. മുന്‍ ഭാര്യയുടെ പരാതിയിൽ എറണാകുളം കടവന്ത്ര പൊലീസാണ് അറസ്റ്റ് ചെയ്തത്. 

സാമൂഹിക മാധ്യമങ്ങളിലൂടെ അപകീർത്തിപ്പെടുത്തിയെന്ന മുൻ ഭാര്യയുടെയും മകളുടെയും പരാതിയിൽ തിങ്കളാഴ്ച പുലർച്ചെ ഇടപ്പള്ളിയിലെ ഫ്ലാറ്റിൽനിന്നാണ് ബാലയെ കസ്റ്റഡിയിലെടുത്തത്. കുട്ടികളോട് ക്രൂരത കാട്ടൽ, സ്ത്രീത്വത്തെ അപമാനിക്കൽ എന്നീ വകുപ്പുകളനുസരിച്ചും നടനെതിരെ ജുവനൈല്‍ ജസ്റ്റിസ് ആക്ട് പ്രകാരം ജാമ്യമില്ലാ കുറ്റം ചുമത്തിയിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ട്. 

കുടുംബ പ്രശ്നങ്ങളിൽ ചില പ്രതികരണങ്ങൾ ബാലയും മുൻ ഭാര്യയും സാമൂഹിക മാധ്യമത്തിൽ നടത്തിയിരുന്നു. പരാതി ഗൗവരമുള്ളതാണെന്ന് പൊലീസ് പറയുന്നു. ബന്ധം വേർപെടുത്തിയശേഷവും അവരെയും മകളെയും പിന്തുടർന്ന് ശല്യം ചെയ്തെന്നാണ് പരാതി. വൈകീട്ടോടെ ബാലയെ കോടതിയിൽ ഹാജരാക്കുമെന്നാണ് പൊലീസ് പറയുന്നത്.

RELATED ARTICLES
- Advertisment -

Most Popular

Recent Comments

error: Content is protected !!