Saturday, April 26, 2025
HomeObitറിയാദിൽ കണ്ണൂർ സ്വദേശി ഹൃദയാഘാതം മൂലം അന്തരിച്ചു.

റിയാദിൽ കണ്ണൂർ സ്വദേശി ഹൃദയാഘാതം മൂലം അന്തരിച്ചു.

റിയാദ്∙ റിയാദിൽ പ്രവാസി മലയാളി ഹൃദയാഘാതം മൂലം അന്തരിച്ചു. റിയാദിൽ ഹൗസ്ഡ്രൈവറായി ജോലി ചെയ്തിരുന്ന കണ്ണൂർ,ചുണ്ട സ്വദേശി പുളിങ്ങോമ് കുരിക്കലകത്ത്‌, മുഹമ്മദ്‌ മുബാറക് (44) ആണ് മരിച്ചത്. നെഞ്ചുവേദന അനുഭവപ്പെട്ടതിനെ തുടർന്ന് ഒപ്പമുള്ളവർ  റിയാദ്, സഹാഫ സുലൈമാൻ ഹബീബ് ആശുപത്രിയിൽ എത്തിച്ചുവെങ്കിലും നില വഷളായി മരണം സംഭവിക്കുകയായിരുന്നു.  

സൗദിയിൽ ജോലിക്കായി എത്തി കേവലം ഒരു വർഷം പിന്നിടുമ്പോഴാണ് ഹൃദയാഘാതത്തിന്‍റെ രൂപത്തിൽ മരണം മുബാറക്കിന്‍റെ ജീവൻ കവർന്നത്. പിതാവ്: ബഷീർ,മാതാവ്: അഷ്രഫുന്നീസ .ഭാര്യ: ബുഷ്‌റ, മക്കൾ: മുഹമ്മദ്‌ സുഹൈൽ, സുഹൈന 

മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുന്ന മൃതദേഹം റിയാദ് കെഎംസിസി വെൽഫെയർ വിങ് ഭാരവാഹി റഫീഖ് പുല്ലൂരിന്‍റെ നേതൃത്വത്തിൽ നടപടി ക്രമങ്ങൾ പൂർത്തീകരിച്ചു നാട്ടിലെത്തിച്ച് സംസ്കരിക്കും.

RELATED ARTICLES
- Advertisment -

Most Popular

Recent Comments

error: Content is protected !!