കണ്ണൂർ .ധനകാര്യ സ്ഥാപനത്തിൽ പലിശ വാഗ്ദാനം ചെയ്തു പണം നിക്ഷേപമായി സ്വീകരിച്ച ശേഷം തിരിച്ചുനൽകാതെ വഞ്ചിച്ചുവെന്ന പരാതിയിൽ സ്ഥാപനത്തിൻ്റെ ഡയരക്ടർമാരും പ്രതിനിധികളുമായ 23 പേർക്കെതിരെ കോടതി നിർദേശ പ്രകാരം ടൗൺ പോലീസ് കേസെടുത്തു. മൗവ്വഞ്ചേരി സ്വദേശി പി.പ്രകാശൻ്റെ പരാതിയിലാണ് കണ്ണൂരിൽ പ്രവർത്തിച്ച കണ്ണൂർ അർബൻ നിധി ലിമിറ്റഡ് കമ്പനി ഡയറക്ടർമാരും പ്രതിനിധികളുമായ ആൻറണി സണ്ണി, ഷൗക്കത്തലി, വി.എസ്.അജിഷ, ജൂലി മധുമ്മൽ, ജിജേഷ്, മേഘ സണ്ണി, സണ്ണി വെള്ളോറ, എബിൻ സണ്ണി, ഗ്രേസി സണ്ണി, അബ്ദുൾ ഗഫൂർ, ഉണ്ണേരിക്കുട്ടി, റമീസ് ,ജലീൽ, ആൻ്റോ, മുഹമ്മദ്, അബ്ദുൾ റസാഖ്, ഷനോജ്, സലീം മൊയ്തു, മഞ്ജുള, പ്രിയസി.മേനോൻ ,നിമ്മി, ജസീന, ഷംന എന്നിവർക്കെതിരെ വഞ്ചനാകുറ്റത്തിന് കേസെടുത്തത്.2022 ജനുവരി 15 മുതൽ മെയ് ഏഴ് വരെയുള്ള കാലയളവിൽ പരാതിക്കാരൻ 4,50,000 രൂപ നിക്ഷേപിച്ചുവെന്നും പിന്നീട് പലിശയോനിക്ഷേപതുകയോ തിരിച്ചുനൽകാതെ വഞ്ചിച്ചുവെന്ന പരാതിയിലാണ് കേസെടുത്തത്.