ഇരിട്ടി: വീട്ടമ്മയെ തടഞ്ഞു നിർത്തി മാനഭംഗപ്പെടുത്തി കൊല്ലുമെന്ന് ഭീഷണിപ്പെടുത്തി ഇരുമ്പുവടി കൊണ്ട് അടിച്ചു പരിക്കേൽപ്പിച്ചുവെന്ന പരാതിയിൽ രണ്ടു പേർക്കെതിരെ പോലീസ് കേസെടുത്തു.കോഴിക്കോട് മടവൂർ സ്വദേശിനിയായ 58 കാരിയുടെ പരാതിയിലാണ് ഇരിട്ടി വിളമന സ്വദേശികളായ റഫീഖ്, ജലാൽ എന്നിവർക്കെതിരെ ജാമ്യമില്ലാ വകുപ്പുകൾ പ്രകാരം പോലീസ് കേസെടുത്തത്.ഇക്കഴിഞ്ഞ 8 ന് വൈകുന്നേരം 5.30 മണിക്കാണ് പരാതിക്കാസ് പദമായ സംഭവം.വിളമന പൈങ്കിരിയിൽ വെച്ച് വാഹനത്തിലെത്തിയ പ്രതികൾ പരാതിക്കാരിയെ തടഞ്ഞു നിർത്തി കൈപിടിച്ച് തിരിച്ച് മാനഭംഗപ്പെടുത്തി കൊല്ലുമെന്നും പറഞ്ഞ് ഭീഷണിപ്പെടുത്തി വാഹനത്തിൽ നിന്നും ഇരുമ്പ് വടിയെടുത്ത് തലക്കും ചെവിക്കും അടിക്കുകയും ചെയ്തു. ഒന്നാം പ്രതിക്കെതിരെ കേസിൽ സാക്ഷി പറഞ്ഞ വിരോധമാണ് അക്രമത്തിന് കാരണം. പരിക്കേറ്റ വീട്ടമ്മ ആശുപത്രിയിൽ ചികിത്സ തേടി. കേസെടുത്ത പോലീസ് അന്വേഷണം തുടങ്ങി.