Sunday, January 26, 2025
HomeGULFയു.എ.ഇ ഖോർഫക്കാനിൽ ബസ് മറിഞ്ഞ് ഒമ്പത് പേർ മരിച്ചു; നിരവധി പേർക്ക് പരിക്ക്

യു.എ.ഇ ഖോർഫക്കാനിൽ ബസ് മറിഞ്ഞ് ഒമ്പത് പേർ മരിച്ചു; നിരവധി പേർക്ക് പരിക്ക്

ഷാർജ: തൊഴിലാളികളുമായി പോയ ബസ്​ ഖോർഫക്കാനിൽ അപകടത്തിൽപ്പെട്ട്​ ഒമ്പത്​ പേർ മരിച്ചു. നിരവധി​ പേർക്ക്​ പരിക്ക്​. ഖോർഫക്കാൻ ടണൽ കഴിഞ്ഞ ഉടനെയുള്ള റൗണ്ട്​ എബൗണ്ടിൽ ഞായറാഴ്ച രാത്രി 10 മണിയോടെയാണ്​ അപകടം. 

ഇറക്കത്തിൽ ബ്രേക്ക് നഷ്ടപ്പെട്ട ബസ് റോഡിൽ തെന്നിമാറിയ ശേഷം മറിയുകയായിരുന്നുവെന്നാണ് ദൃക്സാക്ഷികൾ പറയുന്നത്. വാഹനത്തിന്‍റെ വലത് ഭാഗത്തുണ്ടായിരുന്നവരാണ് മരിച്ചത്. ബ്രേക്ക് നഷ്ടമായതാണ് അപകട കാരണമെന്നാണ് പ്രാഥമിക വിവരം. അജ്മാനിലെ ഒരു സ്വകാര്യ നിർമാണ കമ്പനിയുടെ തൊഴിലാളികളാണ് മരിച്ചത്. 

ഇവർ ഇന്ത്യക്കാരാണെന്ന് സൂചനയുണ്ട്. ബസിൽ അനുവദിച്ചതിൽ കൂടുതൽ പേർ ഉണ്ടായിരുന്നതായിരുന്നുവെന്ന് സംശയിക്കുന്നു. മരിച്ചവരുടെ പേര് വിവരങ്ങൾ വ്യക്തമായിട്ടില്ല. സംഭവം നടന്ന ഉടനെ ഖോർഫക്കാൻ പൊലീസ് സ്ഥലത്തെത്തുകയും രക്ഷാപ്രവർത്തനം ഊർജിതമാക്കുകയായിരുന്നു. ഒമ്പത് പേരും സംഭവസ്ഥലത്തുവെച്ച് തന്നെ മരണപ്പെട്ടുവെന്നാണ് ലഭിച്ച വിവരം. പരിക്കേറ്റവരെ പൊലീസിന്‍റെ നേതൃത്വത്തിൽ ആംബുലൻസിൽ ഖോർഫക്കാൻ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. പരിക്കേറ്റവരുടെ പേരുവിവരങ്ങളും ലഭ്യമായിട്ടില്ല.

RELATED ARTICLES

Most Popular

Recent Comments

error: Content is protected !!