ചക്കരക്കൽ:ബൈക്കിൽ പണവുമായി പോകുകയായിരുന്ന യുവാവിനെ കാറിടിച്ച് വീഴ്ത്തി കുരുമുളക്സ് പ്രേ അടിച്ച് തട്ടികൊണ്ടു പോയി എട്ട്ലക്ഷം രൂപ കവർന്നു.എടയന്നൂർ മുരിക്കൻച്ചേരി ഹൗസിലെ എം.മഹറൂഫിൻ്റെ (47) പണമാണ് കവർന്നത്.വിദേശത്ത് നിന്നും സുഹൃത്തുക്കൾ കൊടുത്തു വിട്ട പണം അവരുടെ തലശേരിയിലേയും പാനൂരിലേയും വീട്ടിലേക്ക് കൊണ്ടു പോകുകയായിരുന്ന പരാതിക്കാരൻ സഞ്ചരിച്ച കെ എൽ 58.ജെ.5802 നമ്പർ ബൈക്കിൽ അഞ്ചരക്കണ്ടി ആമ്പിലാട് വെച്ച് ബലനോ കാറിലെത്തിയ സംഘം ബൈക്കിലിടിച്ച് താഴെയിട്ടുയുവാവിനെ കാറിൽ തട്ടിക്കൊണ്ടുപോയി എട്ട് ലക്ഷം രൂപ കവർന്ന് മർദ്ദിക്കുകയും ഭീഷണിപ്പെടുത്തുകയും കുരുമുളക്സ് പ്രേ അടിച്ച് വഴിയിൽ ഇറക്കി വിട്ട്കടന്നു കളയുകയായിരുന്നു. തുടർന്ന് പോലീസിൽ പരാതി നൽകി. പരാതിയിൽ കേസെടുത്ത ചക്കരക്കൽ പോലീസ് അന്വേഷണം തുടങ്ങി.