പെരിങ്ങോം. വീട്ടു കിണറ്റിൽ വീണ പശുകിടാവിനെ ഫയർഫോഴ്സ് സംഘമെത്തി രക്ഷിച്ചു. ഈസ്റ്റ് എളേരി കൊല്ലാടയിലെ പി. എൽ. ശശികുമാറിൻ്റെ ഉടമസ്ഥതയിലുള്ള മൂന്നു മാസം പ്രായമായ കുള്ളൻ പശുക്കിടാവാണ് കിണറ്റിൽ വീണത്. ഇന്ന് രാവിലെ 9.20 മണിയോടെയാണ് സംഭവം. വിവരമറിഞ്ഞ് പെരിങ്ങോത്ത് നിന്നും ഫയർ സ്റ്റേഷൻ ഓഫീസർ പി.വി. അശോകൻ്റെ നേതൃത്വത്തിലെത്തിയ സംഘം പശുകിടാവിനെ കിണറ്റിൽ നിന്നും രക്ഷിച്ചു.