Wednesday, December 4, 2024
HomeKannurവൈത്തിരിയിൽ സ്കൂൾ വിദ്യാർത്ഥികളുടെ ടൂറിസ്റ്റ് ബസ് താഴ്ചയിലേക്ക് മറിഞ്ഞ് 14 പേർക്ക് പരിക്ക്

വൈത്തിരിയിൽ സ്കൂൾ വിദ്യാർത്ഥികളുടെ ടൂറിസ്റ്റ് ബസ് താഴ്ചയിലേക്ക് മറിഞ്ഞ് 14 പേർക്ക് പരിക്ക്

കൽപറ്റ: വയനാട് വൈത്തിരിയിൽ ടൂറിസ്റ്റ് ബസ് താഴ്ചയിലേക്ക് മറിഞ്ഞുണ്ടായ അപകടത്തിൽ 14 പേർക്ക് പരുക്ക്. പുലർച്ചെ മൂന്നരയോടെയാണ് ബസ് അപകടത്തിൽ പെട്ടത്. നിയന്ത്രണം വിട്ട് ബസ് താഴ്‌ചയിലേക്ക് മറിയുകയായിരുന്നു. കർണാടകയിലെ കുശാൽനഗറിൽ നിന്നുള്ള ബസാണ് അപകടത്തിൽപെട്ടത്. പരിക്കേറ്റവരെ വൈത്തിരി താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. 

ആരുടെ പരുക്കും ഗുരുതരമല്ലെന്ന് ആശുപത്രി അധികൃതർ അറിയിച്ചിട്ടുണ്ട്. കുശാൽനഗറിൽ നിന്ന് ഗുരുവായൂരിലേക്ക് പോയിരുന്ന സ്കൂൾ വിദ്യാർത്ഥികൾ ഉൾപ്പെടെയുള്ളവരാണ് അപകടത്തിൽപ്പെട്ടത്. 12 കുട്ടികൾക്കും ഡ്രൈവർക്കും  ജീവനക്കാരില്‍ ഒരാള്‍ക്കും ആണ് പരിക്ക് ഏറ്റത്. കുട്ടികളുടെ പരിക്ക് സാരമുള്ളതല്ല. 

RELATED ARTICLES

Most Popular

Recent Comments

error: Content is protected !!