ഇരിട്ടി: ഇരിട്ടി താലൂക്ക് തല പരാതി പരിഹാര അദാലത്ത് 16ന് തന്തോട് സെന്റ് ജോസഫ് പാരിഷ് ഹാളിൽ നടക്കും. കരുതലും കൈത്താങ്ങും എന്ന പേരിൽ നടത്തുന്നഅദാലത്തിൽ മന്ത്രിമാരായ ഒ. ആർ കേളു, പി. പ്രസാദ്, രാമചന്ദ്രൻ കടന്നപ്പള്ളി എന്നിവർ പങ്കെടുക്കും. അപേക്ഷകൾ ഡിസംബർ ആറിനു മുൻപ് ഇരിട്ടി താലൂക്ക് ഓഫീസിലോ അക്ഷയ കേന്ദ്രത്തിലോ നൽകണം. . ഭൂമി സംബന്ധമായ വിഷയങ്ങൾ, സർട്ടിഫിക്കറ്റുകൾ, കെട്ടിട നിർമ്മാണ ചട്ടവുമായി ബന്ധപ്പെട്ടപ്രശ്‌നങ്ങൾ, വയോജന സംരക്ഷണം, പട്ടികജാതി പട്ടികവർഗ്ഗ വിഭാഗങ്ങൾക്കുള്ള വിവിധ ആനുകൂല്യങ്ങൾ, മത്സ്യബന്ധന തൊഴിലാളികളുമായി ബന്ധപ്പെട്ട പരാതികൾ, ശാരീരിക (ബുദ്ധി ) മാനസിക വെല്ലുവിളി നേരിടുന്നവരുടെ പുനരുധിവാസം, ധനസഹായം, പെൻഷൻ മറ്റ് ആവശ്യങ്ങൾ, പരിസ്ഥിതി മലിനീകരണം മാലിന്യ സംസ്‌കരണം, പൊതുജലസ്രോതസ്സുകളുടെ സംരക്ഷണവും കുടിവെള്ളവും, റേഷൻ കാർഡ് , ചികിത്സാ ആവശ്യങ്ങൾ്, കാർഷികവിളകളുടെ സംഭരണവും വിതരണവും, വിള ഇൻഷുറൻസ് കാർഷിക മേഖലയുമായി ബന്ധപ്പെട്ട മറ്റു വിഷയങ്ങൾ, വളർത്ത് മൃഗങ്ങൾക്കുള്ള നഷ്ടപരിഹാരം, കാർഷിക മേഖലയുമായി ബന്ധപ്പെട്ട മറ്റു വിഷയങ്ങൾ, വ്യവസായ സംരംഭങ്ങൾക്കുള്ള അനുമതി, ആരോഗ്യ മേഖലയിലെ സ്ഥാപനമായി ബന്ധപ്പെട്ട വിഷയങ്ങൾ, വന്യജീവി ആക്രമണത്തിൽ നിന്നും സംരക്ഷണം, നഷ്ടപരിഹാരം, വിവിധ സ്‌കോളർഷിപ്പ് സംബന്ധിച്ചുള്ള പരാതികൾ, അപേക്ഷകൾ, തണ്ണീർത്തട സംരക്ഷണ പ്രശ്‌നങ്ങൾ, അപകടകരമായ മരങ്ങൾ മുറിച്ചു മാറ്റുന്നത്, എൻഡോസൾഫാൻ ദുരിതബാധിതരുടെ വിഷയങ്ങൾ, പ്രകൃതി ദുരന്തങ്ങൾക്കുള്ള നഷ്ടപരിഹാരം തുടങ്ങിയവയാണ് അദാലത്തിൽ അപേക്ഷിക്കേണ്ടത്.
സംഘാടക സമതി രൂപീകരണ യോഗത്തിൽ ഇരിട്ടി നഗരസഭ ചെയർപേഴ്‌സൺ കെ. ശ്രീലത, ഇരിട്ടി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ. വേലായുധൻ, ഇരിട്ടി തഹസിൽദാർ സി. വി. പ്രകാശൻ, ഭൂരേഖ താഹസിൽദാർ എം. ലക്ഷ്മണൻ, ഹെഡ് ക്വാർട്ടേഴ്‌സ് ഡെപ്യൂട്ടി തഹസിൽദാർ കെ. ഷീന, ഡെപ്പൂട്ടി താഹസിൽദാർ ഇ രാധ, വിവിധ രാഷ്ട്രീയ പാർട്ടികളായ സക്കീർ ഹുസൈൻ, പായം ബാബുരാജ്, അജയൻ പായം, ജയ്‌സൺ ജീരകശേരി, എ .കെ ഇബ്രാഹിം, തോമസ് തയ്യൽ, പി .പി. കുഞ്ഞുഞ്ഞ്, എൻ. വി. രവീന്ദ്രൻ, കെ. കെ. ഹാഷിം, കെ. മോഹനൻ, സൈലസ് മണലേൽ തുടങ്ങിയവർ സംസാരിച്ചു.
സംഘാടകസമിതി ചെയർമാനായി ഇരിട്ടി നഗരസഭ ചെയർപേഴ്‌സൺ കെ. ശ്രീലതയെയും, വൈസ് ചെയർമാനായി പായം പഞ്ചായത്ത് പ്രസിഡന്റ് പി .രജനിയെയും, കൺവീനറായി ഡെപ്യൂട്ടി കളക്ടർ കെ. വി .ശ്രുതിയേയും, ജോയിൻ കൺവീനറായി തഹസിൽദാർ സി. വി. പ്രകാശിനെയും തിരഞ്ഞെടുത്തു.